Malayalam Breaking News
ഒടിയന്റെ ക്ളൈമാക്സ്: നിറകണ്ണുകളോടെ സംവിധായകൻ ശ്രീകുമാർ മേനോനെ കെട്ടിപ്പിടിച്ച് മോഹൻലാൽ !!
ഒടിയന്റെ ക്ളൈമാക്സ്: നിറകണ്ണുകളോടെ സംവിധായകൻ ശ്രീകുമാർ മേനോനെ കെട്ടിപ്പിടിച്ച് മോഹൻലാൽ !!
ഒടിയന്റെ ക്ളൈമാക്സ്: നിറകണ്ണുകളോടെ സംവിധായകൻ ശ്രീകുമാർ മേനോനെ കെട്ടിപ്പിടിച്ച് മോഹൻലാൽ !!
മോഹൻലാലിൻറെ ബ്രഹ്മാണ്ഡ സിനിമ ഒടിയൻ ഡിസംബർ 14ന് റിലീസിനൊരുങ്ങുകയാണ്. വലിയ പ്രതീക്ഷകളാണ് ചിത്രത്തിൽ എല്ലാവർക്കുമുള്ളത്. രാത്രിയുടെ രാജാവിന്റെ മായാ വിദ്യകൾ കാണാൻ എല്ലാവരും വലിയ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് മുൻപും പല വാർത്തകളും വന്നിരുന്നു.
ഇപ്പോഴിതാ ഇരുപത് മിനുട്ടോളം നീണ്ടു നിൽക്കുന്ന ആ ക്ലൈമാക്സ് കണ്ട് മോഹൻലാൽ സംവിധായകൻ ശ്രീകുമാർ മേനോനെ കെട്ടിപിടിച്ചു കരഞ്ഞു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. അത്രത്തോളം ഗംഭീരമായാണത്രെ ആ ക്ലൈമാക്സ് ചിത്രീകരിച്ചിരിക്കുന്നത്. പീറ്റർ ഹെയ്ൻ ഒരുക്കിയ കിടിലൻ ആക്ഷൻ രംഗങ്ങളും ഒപ്പം മോഹൻലാലിൻറെ അഭിനയ മികവും കൂടി ചേർന്നപ്പോൾ ക്ലൈമാക്സ് പൊളിച്ചുവെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ഇത്ര മികച്ച ഒരു ക്ലൈമാക്സും സിനിമയും ഈയടുത്തൊന്നും കണ്ടിട്ടില്ല എന്നാണത്രെ എഡിറ്റിംഗ് ഡെസ്കിൽ നിന്നും മറ്റുമുള്ള റിപ്പോർട്ടുകൾ. എന്തായാലും ചത്രത്തെ കുറിച്ച് ഗംഭീര റിപ്പോർട്ടുകൾ റിലീസിന് മുന്നേ പുറത്തു വരുന്നത് പ്രേക്ഷകരുടെ ആകാംഷ കൂട്ടുകയാണ്. അവരിപ്പോൾ വലിയ പ്രതീക്ഷയിലാണ്. ആ പ്രതീക്ഷയോട് നീതി പുലർത്താൻ സിനിമക്ക് കഴിയുമെന്ന് വിശ്വസിക്കാം.
Odiyan Climax : Mohanlal hugs Sreekumar Menon
