Malayalam Breaking News
ഒടിയൻ 50 കോടി ക്ലബ്ബിൽ; റെക്കോർഡുകൾ തിരുത്തി ഒടിയൻ
ഒടിയൻ 50 കോടി ക്ലബ്ബിൽ; റെക്കോർഡുകൾ തിരുത്തി ഒടിയൻ
ഒടിയൻ 50 കോടി ക്ലബ്ബിൽ; റെക്കോർഡുകൾ തിരുത്തി ഒടിയൻ
വി എ ശ്രീകുമാർ സംവിധാനം നിർവഹിച്ച് മോഹൻലാൽ നായകനായെത്തിയ ഒടിയൻ 50 കോടി ക്ലബ്ബിൽ കയറി.ചിത്രം ഇതുവരെയായി 60 കോടി രൂപ നേടിയതയാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.ഡിസംബർ 14 നായിരുന്നു ചിത്രത്തിന്റെ റിലീസ്.
ആദ്യ ദിവസം ഇന്ത്യയില്‍ നിന്ന് 16.48 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഒരു മലയാളം സിനിമയ്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
കേരളത്തിനു പുറമേ മറ്റ് സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്‍തിരുന്നു. ജിസിസിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യദിനം 4.73 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 684 ഷോയാണ് ആദ്യ ദിവസം നടന്നത്.
വിദേശരാജ്യങ്ങളില്‍ നിന്ന് മൊത്തം കളക്ഷൻ 11.78 കോടി രൂപയാണ്. ഒരു തെന്നിന്ത്യൻ സിനിമയ്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാണ് ഇതെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
ഒടിയൻ മാണിക്യനായി മോഹൻലാല്‍ എത്തിയപ്പോള്‍ മഞ്ജു വാര്യരാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ഹരികൃഷ്‍ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
odiyan break records
