Connect with us

“ശ്രീകുമാർ മേനോൻ പറയുന്ന പൊട്ടത്തരങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല” – ദിലീപ് ഫാൻസ്‌ അസോസിയേഷൻ

Malayalam Breaking News

“ശ്രീകുമാർ മേനോൻ പറയുന്ന പൊട്ടത്തരങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല” – ദിലീപ് ഫാൻസ്‌ അസോസിയേഷൻ

“ശ്രീകുമാർ മേനോൻ പറയുന്ന പൊട്ടത്തരങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല” – ദിലീപ് ഫാൻസ്‌ അസോസിയേഷൻ

“ശ്രീകുമാർ മേനോൻ പറയുന്ന പൊട്ടത്തരങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല” – ദിലീപ് ഫാൻസ്‌ അസോസിയേഷൻ

ഒടിയന്റെ റിലീസിനെ തുടർന്ന് വൻ സൈബർ ആക്രമണങ്ങൾക്കാണ് സംവിധായകൻ ശ്രീകുമാർ മേനോൻ ഇരയായത് . പലരും ശ്രീകുമാർ മേനോനെ ചിത്രത്തിന് നൽകിയ അമിതപ്രതീക്ഷയുടെ അടിസ്ഥാനത്തിൽ വിമര്ശിക്കുന്നതിനിടെ ദിലീപ് ഫാൻസ്‌ അസോസിയേഷനും ശ്രീകുമാർ മേനോന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

ശ്രീകുമാര്‍ മേനോന്‍ മറുപടി അർഹിക്കുന്നില്ലെന്ന് ദിലീപ് ഫാൻസ്‌ ചെയർമാൻ റിയാസ് ഖാൻ പറയുന്നു . ഒടിയൻ സിനിമയ്ക്കെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ദിലീപ് ഫാൻസ് ആണെന്ന ആരോപണം നിഷേധിച്ച് സംസാരിക്കുകയായിരുന്നു റിയാസ് ഖാൻ . ശ്രീകുമാര്‍ മേനോന്റെ ഇത്തരം പൊട്ടത്തങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും റിയാസ് പറയുന്നു.

“യാഥാർഥ്യം എന്താണെന്ന് പ്രേക്ഷകർക്ക് അറിയാം. അത്രയേ ഉള്ളൂ. ഇതൊന്നും വലിയ സംഭവമാക്കേണ്ട സംഗതിയല്ല. അയാൾ പറയുന്ന പൊട്ടത്തരങ്ങൾ മറുപടി അർഹിക്കുന്നില്ല,” റിയാസ് പറഞ്ഞു.

നടി മഞ്ജു വാരിയരെ താൻ സഹായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയൻ’ സിനിമയ്ക്കെതിരായുള്ള സൈബർ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടിരുന്നു. “സിനിമാരംഗത്ത് ഞാൻ ആരുമല്ല. ആരുമായും ശത്രുതയില്ല, ആരുടെയും തിരക്കഥയും മോഷ്ടിച്ചില്ല. എന്നിട്ടും എനിക്കെതിരെ സിനിമയിൽ നിന്നും വലിയ ശത്രുത ഉണ്ട്. സിനിമാരംഗത്ത് വരുന്നതിനുമുമ്പാണ് ഈ ശത്രുത ഉണ്ടായത്. അതിന്റെ കാരണങ്ങൾ നിങ്ങൾക്ക് അറിയാം. ആ കാരണങ്ങള്‍ കൊണ്ടാണ് വിവാദങ്ങളിലേയ്ക്കും വെറുപ്പുകളിലേയ്ക്കും ഞാൻ വലിച്ചിഴയ്ക്കപ്പെട്ടത്. അതിന്റെ കലാശക്കൊട്ടായിരിക്കാം ഇപ്പോൾ കണ്ടത്. ഏത് വിഷയത്തിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതിനു മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട്. അത് ആവർത്തിക്കേണ്ട ആവശ്യം എനിക്കില്ല,” ശ്രീകുമാർ മേനോൻ തിരുവനന്തപുരത്ത് പറഞ്ഞു.

“മോഹൻലാൽ എന്ന പേരിൽ ചിത്രമെടുത്ത സാജിദ് യാഹിയയോ, മഞ്ജു വാരിയറെ നായികയാക്കി സംവിധാനം ചെയ്ത ഫാന്റം പ്രവീണോ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നില്ല. അപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ കുറച്ചുകൂടി സത്യസന്ധമാകുകയല്ലേ ചെയ്യുന്നത്. പണ്ട് കൂവിതോൽപിക്കാൻ തിയറ്ററുകളിലേയ്ക്ക് ആളെ വിടുകയാണ്. ഇന്ന് മൊബൈൽ മതി,” ശ്രീകുമാർ മേനോൻ ആരോപിച്ചു.

dileep fans association against sreekumar menons statement

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top