Malayalam Breaking News
‘മോഹൻലാലിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ‘- ഓ രാജഗോപാലിന്റെ വെളിപ്പെടുത്തൽ !
‘മോഹൻലാലിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ‘- ഓ രാജഗോപാലിന്റെ വെളിപ്പെടുത്തൽ !
By
മോഹൻലാലിൻറെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ട് കാലങ്ങളായി. ബി ജെ പി സ്ഥാനാർത്ഥിയായി ലോകസഭാ സീറ്റിലേക്ക് മോഹൻലാൽ മത്സരിച്ചേക്കും എന്ന് ഊഹാപോഹങ്ങളുമുണ്ടായിരുന്നു. എന്നാൽ താൻ അതിനെപ്പറ്റി ചിന്തിക്കുന്നില്ല എന്ന് മോഹൻലാൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
പക്ഷെ മോഹൻലാലിനെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിലേക്ക് മത്സരിപ്പിക്കാൻ പരിഗണിക്കുന്നുണ്ടെന്നു വ്യക്തമാക്കിയിരിക്കുകയാണ് ബി ജെ പി എം എൽ എ ഓ രാജഗോപാൽ.
ഒരു ദേശീയ മാധ്യമത്തോടാണ് രാജഗോപാല്‍ മോഹന്‍ലാലിനെ പാര്‍ട്ടി പരിഗണിക്കുന്നതായി സ്ഥിരീകരിച്ചത്.”പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ പരിഗണനയിലുണ്ട്. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല, ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല’. രാജഗോപാല്‍ വ്യക്തമാക്കി.
നേരത്തെയും മോഹന്‍ലാലിന്‍രെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ പലവട്ടം പിന്തുണച്ചിട്ടുള്ള താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
o rajagopal about mohanlals political entry
