Malayalam Breaking News
‘ ജനുവരി 31 ആയില്ല എന്ന് പറഞ്ഞാണ് അദ്ദേഹത്തെ എല്ലാവരും ആശ്വസിപ്പിക്കുന്നത് ‘..
‘ ജനുവരി 31 ആയില്ല എന്ന് പറഞ്ഞാണ് അദ്ദേഹത്തെ എല്ലാവരും ആശ്വസിപ്പിക്കുന്നത് ‘..
By
ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശയിപ്പിച്ച നടൻ ശ്രീനിവാസന് ആരോഗ്യ സ്ഥിതിയിൽ നല്ല മാറ്റമുള്ളതായി റിപോർട്ടുകൾ. വെന്റിലേറ്ററിൽ നിന്നും മാറ്റിയതിനു പിന്നാലെ മകന്റെ ചിത്രത്തിൽ അഭിനയിക്കാൻ പോകണമെന്നു നിർബന്ധം പിടിച്ച ശ്രീനിവാസനെ എല്ലാവരും സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു.
അദ്ദേഹത്തിന് നോര്‍മലായി ശ്വാസം വലിക്കാന്‍ കഴിയുന്നുണ്ടെന്നും അതുകൊണ്ട് ഓക്‌സിജന്‍ ട്യൂബ് മാറ്റിയതായും പരസ്യചിത്ര സംവിധായകന്‍ സ്റ്റാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ശ്രീനിവാസനുമായി സംസാരിച്ചുവെന്നും അദ്ദേഹം തമാശകള്‍ പറഞ്ഞുവെന്നും സ്റ്റാജന്റെ കുറിപ്പില്‍ പറയുന്നു.
‘ശ്രീനിച്ചേട്ടന്‍ ഇന്ന് വിമലടീച്ചരോടും ഞങ്ങളോടും സംസാരിച്ചു, തമാശകള്‍ പറഞ്ഞു. ഇന്ന് വൈകിട്ട് ഷൂട്ട് ഉണ്ടെന്നു പറഞ്ഞു ഡോക്ടര്‍മാരോട് പോകാന്‍ തിരക്ക് കൂട്ടുന്നുമുണ്ട്. അവരും നഴ്‌സുമാരും ഇന്ന് ജനുവരി 31 അല്ല എന്ന് പറഞ്ഞു സമാശ്വസിപ്പിക്കുന്നുമുണ്ട്’. – സ്റ്റാജന്റെ കുറിപ്പില്‍ പറയുന്നു.
stajan v j’s facebook post about sreenivasan