Bollywood
ആമിര്‍ ഖാനൊപ്പവും ഷാരൂഖ് ഖാനൊപ്പവും ആ രംഗങ്ങള്‍ ചെയ്യുമ്പോള്‍ പേടിയാണ്; എല്ലാം തുറന്ന് പറഞ്ഞ് റാണി മുഖര്‍ജി
ആമിര്‍ ഖാനൊപ്പവും ഷാരൂഖ് ഖാനൊപ്പവും ആ രംഗങ്ങള്‍ ചെയ്യുമ്പോള്‍ പേടിയാണ്; എല്ലാം തുറന്ന് പറഞ്ഞ് റാണി മുഖര്‍ജി
കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ ബോളിവുഡ് സിനിമാ പ്രേമികള്‍ക്ക് പരിചയപ്പെടുത്തിയ നടിയാണ് റാണി മുഖര്‍ജി. അഭിനയം കൊണ്ടും ശബ്ദം കൊണ്ടും ബോളിവുഡിലെ വേറിട്ട നിൽക്കുകയാണ് താരം.
ഇപ്പോഴിതാ സിനിമയില്‍ തനിയ്ക്ക് ക്രഷ് തോന്നിയ നായകന്മാരെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി കപില്‍ ശര്‍മ അവതരിപ്പിയ്ക്കുന്ന കോമഡി ചാറ്റ് ഷോയില്‍ പങ്കെടുക്കവേയാണ് റാണി തന്റെ മനസ്സുതുറന്നത്.
ഇന്റസ്ട്രിയില്‍ തനിയ്ക്ക് ഏറ്റവും അധികം ക്രഷ് തോന്നിയത് ഷാരൂഖ് ഖാനോടും ആമിര്‍ ഖാനോടും ആണ് എന്ന് റാണി മുഖര്‍ജി പറയുന്നു. ഏറ്റവും ക്രഷ് തോന്നിയ താരങ്ങള്‍ക്കൊപ്പം റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ തോന്നുന്നത് എന്താണെന്നും നടി വെളിപ്പെടുത്തി.
ആമിര്‍ ഖാനൊപ്പവും ഷാരൂഖ് ഖാനൊപ്പവും റൊമാന്റിക് രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഒരു തരത്തിലുള്ള പേടിയാണ് തനിയ്ക്ക് തോന്നിയിട്ടുള്ളത് എന്ന് റാണി മുഖര്‍ജി പറഞ്ഞു. ഖുലാം എന്ന ചിത്രത്തിലാണ് ആമിര്‍ ഖാനൊപ്പം അഭിനയിച്ചത്. കുച്ച് കുച്ച് ഹോത്താ ഹയ് എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പവും അഭിനയിച്ചു.
ഷാരൂഖ് ഖാനെയും ആമിര്‍ ഖാനെയും സില്‍വര്‍ സ്‌ക്രീനില്‍ കാണുന്ന സമയത്ത് എനിക്ക് പതിനാറോ പതിനേഴോ വയസ്സ് മാത്രമാണ് പ്രായം. ഖുയാമത് സെ ഖുയാമത് ടക് എന്ന ചിത്രത്തില്‍ ആമിര്‍ ഖാനെ കാണുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടുകയായിരുന്നു. ദില്‍വാലെ ദുല്‍ഹനിയ ലേ ജായഗേ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനെ കാണുമ്പോള്‍ എനിക്ക് തോന്നിയ ക്രഷ്, ഏതൊരു കൗമാരക്കാരിയ്ക്കും ഉള്ളത് പോലെ തന്നെയായിരുന്നു – റാണി മുഖര്‍ജി പറഞ്ഞു.