Connect with us

കിയ സോണറ്റ് സ്വന്തമാക്കി നഞ്ചിയമ്മ

Malayalam

കിയ സോണറ്റ് സ്വന്തമാക്കി നഞ്ചിയമ്മ

കിയ സോണറ്റ് സ്വന്തമാക്കി നഞ്ചിയമ്മ

പുതിയ കാർ സ്വന്തമാക്കിയ ഗായിക ന‍ഞ്ചിയമ്മ. കിയ സോണറ്റ് എന്ന കാർ ആണ് നഞ്ചിയമ്മ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയില്‍ നിന്നുമായിരുന്നു കാർ വാങ്ങിയത്. പാട്ടും പാടി കാറിന്റെ കീ വാങ്ങിക്കുന്ന നഞ്ചിയമ്മയുടെ വീഡിയോ കിയക്കാർ തങ്ങളുടെ ഇൻസ്റ്റാ​ഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

കാറിന്റെ താക്കോൽ വാങ്ങിയ ശേഷം ഷോറൂമിലെ എല്ലാവരോടും നഞ്ചിയമ്മ നന്ദി പറയുന്നത് വീഡിയോയിൽ കാണാം. കിയ സോണറ്റിന്റെ വിപണി വില ഏഴ് ലക്ഷം മുതല്‍ 14.89 ലക്ഷം വരെയാണ്. ആകെ 10 കളറുകളും 29 വേര്‍ഷനുകളും ആണ് കിയാ സോണറ്റിനുള്ളത്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഒറ്റ പാട്ടിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ​ഗായികയാണ് നഞ്ചിയമ്മ. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയെ തേടിയെത്തി

അടുത്തിടെ സ്വന്തം യൂട്യൂബ് ചാനലുമായി നഞ്ചിയമ്മ എത്തിയിരുന്നു. അട്ടപ്പാടിയുടെ പാട്ടുകള്‍, കൃഷിരീതി, പാചകം എന്നിവയ്ക്കൊപ്പം ജീവിതാനുഭവങ്ങളും നഞ്ചിയമ്മ തന്റെ ചാനലിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top