Malayalam
ഗോകുൽ എവിടെ? ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നിരുന്ന ഗോകുല്‍ സുരേഷിനെ അന്വേഷിച്ച് ദുൽഖർ; വൈറൽ വീഡിയോ
ഗോകുൽ എവിടെ? ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നിരുന്ന ഗോകുല്‍ സുരേഷിനെ അന്വേഷിച്ച് ദുൽഖർ; വൈറൽ വീഡിയോ
റിലീസിന് തയ്യാറെടുക്കുന്ന കിങ് ഓഫ് കൊത്തയുടെ പ്രസ്മീറ്റുമായി ബന്ധപ്പെട്ടൊരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. പ്രസ്മീറ്റിനു വേണ്ടി എത്തിയ ഗോകുൽ സുരേഷിനരികിലേക്ക് വന്ന ഓൺലൈൻ മാധ്യമങ്ങള്‍ ദുൽഖർ സൽമാനെ കണ്ടതും ഗോകുലിനെ വിട്ട് ദുൽഖറിനെ വളയുന്നതാണ് വിഡിയോയിൽ കാണാനാകുക. ദുല്‍ഖറിനെ സംരക്ഷിച്ച് ബോഡിഗാര്‍ഡുകളും ഉണ്ടായിരുന്നു. ദുല്‍ഖറിന് ചുറ്റും ആളുകള്‍ കൂടിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നിരുന്ന ഗോകുല്‍ സുരേഷിനെ ആരും ശ്രദ്ധിച്ചില്ല. ഗോകുലിനെ തഴഞ്ഞ് ദുല്‍റിനൊപ്പം എല്ലാവരും നടന്നു നീങ്ങുന്നതും വിഡിയോയിൽ കാണാം.
എന്നാൽ ഇതിനു ശേഷം സംഭവിച്ചതെന്തെന്ന് പലർക്കും അറിയില്ല. ഇതേ പരിപാടിക്കിടെ ഗോകുൽ സുരേഷ് പിന്നിലായിപ്പോയെന്ന് ശ്രദ്ധിച്ച ദുൽഖർ സൽമാൻ, ഗോകുൽ എവിടെയെന്ന് അവിടെയുള്ളവരോടു ചോദിക്കുന്നുണ്ട്. ഗോകുലിനുവേണ്ടി കാത്തു നിന്ന് ശേഷം അദ്ദേഹത്തോട് മുന്നിൽ നടക്കാൻ പറഞ്ഞതിനു േശഷമാണ് ദുൽഖർ നടത്തം തുടർന്നത്.
ദുൽഖർ എത്തിയപ്പോൾ ഒറ്റയ്ക്കായിപ്പോയ ഗോകുലിനെ പിന്തുണച്ചും നിരവധിപ്പേർ എത്തുകയുണ്ടായി. കരിയറിന്റെ തുടക്കത്തിൽ ഇതുപോലെ തന്നെ അവഗണനകളും ഒറ്റപ്പെടലും കൂക്കിവിളികളും നേരിട്ട താരമായിരുന്നു ദുല്‍ഖറെന്നും ഒരിക്കൽ താങ്കളും വലിയൊരു താരമായി അറിയപ്പെടുമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
