Connect with us

ഈ അദ്ഭുത ദമ്പതികളോടൊപ്പം വിവാഹ വാർഷിക ദിനം പങ്കിടുന്നതിൽ സന്തോഷം; സന്തോഷം പങ്കിട്ട് ശാന്തനു ഭാഗ്യരാജ്

Malayalam

ഈ അദ്ഭുത ദമ്പതികളോടൊപ്പം വിവാഹ വാർഷിക ദിനം പങ്കിടുന്നതിൽ സന്തോഷം; സന്തോഷം പങ്കിട്ട് ശാന്തനു ഭാഗ്യരാജ്

ഈ അദ്ഭുത ദമ്പതികളോടൊപ്പം വിവാഹ വാർഷിക ദിനം പങ്കിടുന്നതിൽ സന്തോഷം; സന്തോഷം പങ്കിട്ട് ശാന്തനു ഭാഗ്യരാജ്

ഫഹദ് ഫാസിൽ-നസ്രിയ ദമ്പതിമാരോടൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ശാന്തനു ഭാഗ്യരാജ്. ഫഹദിന്റെയും നസ്രിയയുടെയും വിവാഹദിനമായ ഓഗസ്റ്റ് 21 നാണ് ശാന്തനുവിന്റേയും ഭാര്യ കീർത്തിയുടെയും വിവാഹ ദിവസം. ഇരു ദമ്പതിമാരും ഒരുമിച്ച് കേക്ക് മുറിച്ച് വിവാഹവാർഷികം ആഘോഷിക്കുന്ന ചിത്രമാണ് ശാന്തനു പങ്കുവച്ചത്.

‘‘ഒരു ഇരട്ട വിവാഹ വാർഷിക ആഘോഷം. ഈ അദ്ഭുത ദമ്പതികളോടൊപ്പം വിവാഹ വാർഷിക ദിനം പങ്കിടുന്നതിൽ സന്തോഷം. ഈ പാർട്ടി ഞങ്ങൾക്കായി ഒരുക്കിയതിനു വിജയ് സാറിന് (എ.എൽ.വിജയ്) നന്ദി.’’– വിവാഹവാർഷികാഘോഷ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ശാന്തനു കുറിച്ചു.

തെന്നിന്ത്യയിലെ സൂപ്പർ താരമായിരുന്ന പൂർണിമയുടെയും സംവിധായകൻ ഭാഗ്യരാജിന്റെയും പുത്രനാണ് ശാന്തനു. തമിഴിൽ നിരവധി സിനിമകളും വെബ് സീരിസുകളിലും അഭിനയിച്ചിട്ടുള്ള ശാന്തനുവിന്റെ ഏറ്റവും പുതിയ ചിത്രം ‘ബ്ലൂ സ്റ്റാർ’ ആണ്. ശാന്തനുവിന്റെ ഭാര്യ കീർത്തി തമിഴ്നാട്ടിൽ അറിയപ്പെടുന്ന അവതാരകയാണ്.

നസ്രിയക്കൊപ്പം ഒൻപതാം വിവാഹവാർഷികം ആഘോഷിക്കുന്നതിൽ സന്തോഷം പങ്കുവച്ചുകൊണ്ട് ഫഹദ് ഫാസിൽ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

‘നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വർഷങ്ങൾ’’.- ഇതായിരുന്നു ചിത്രം പങ്കുവെച്ച് ഫഹദ് കുറിച്ചത്. പുഴയോരത്ത് കാഴ്ചകൾ ആസ്വദിക്കുന്ന ഫഹദിനേയും നസ്രിയയെയുമാണ് ചിത്രത്തിൽ കാണുന്നത്. സംവിധായകൻ അമൽ നീരദാണ് ചിത്രം പകർത്തിയത്. ഫഹദിന്റെ സഹോദരന്‍ ഫർഹാൻ ഫാസില്‍ എടുത്തൊരു ചിത്രം പങ്കുവച്ചായിരുന്നു നസ്രിയ വിവാഹവാർഷികാഘോഷ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

2014 ലായിരുന്നു ഫഹദ് ഫാസിലിന്റെയും നസ്‌റിയ നസീമിന്റെയും വിവാഹം. ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചുണ്ടായ ഇരുവരുടെയും അടുപ്പമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലുമെത്തിച്ചത്. പല അഭിമുഖങ്ങളിലും ഫഹദ് നസ്‌റിയയെ കുറിച്ച് വാചാലനാവാറുണ്ട്.

More in Malayalam

Trending