Malayalam
20 കോടിയിലധികം രൂപ മുതൽ മുടക്കിൽ നിർമിച്ച നിവിൻ പോളി ചിത്രം ആരും ഇതുവരെ വാങ്ങിയിട്ടില്ല; ലിസ്റ്റിൻ സ്റ്റീഫൻ
20 കോടിയിലധികം രൂപ മുതൽ മുടക്കിൽ നിർമിച്ച നിവിൻ പോളി ചിത്രം ആരും ഇതുവരെ വാങ്ങിയിട്ടില്ല; ലിസ്റ്റിൻ സ്റ്റീഫൻ
ഒടിടി ബിസിനസ് വലിയ തളർച്ചയിലാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മുമ്പ് മിക്ക ചിത്രങ്ങൾക്കും കോടികൾ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ പല ചിത്രങ്ങൾ വാങ്ങാൻ ആരം താത്പര്യപ്പെടുന്നില്ലെന്നാണ് ലിസ്റ്റിൻ പറയുന്നത്. ലിസ്റ്റിൻ തന്നെ നിർമിച്ച രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന ചിത്രത്തെ കുറിച്ചാണ് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലിസ്റ്റിൻ സംസാരിച്ചത്.
20 കോടിയിലധികം രൂപ മുതൽ മുടക്കിൽ നിർമിച്ച ചിത്രം ആരും ഇതുവരെ വാങ്ങിയില്ല. പല കാരണങ്ങൾ കൊണ്ടാണ് ആ ചിത്രം വിറ്റുപോകാതിരുന്നത്. പക്ഷേ അത് പ്ലാൻ ചെയ്യുമ്പോൾ അത് ബിസിനസ് നടക്കേണ്ട ചിത്രമായിരുന്നു. സൂപ്പർ താരങ്ങളുടെയടക്കംസിനിമകളും ഇന്ന് ഒടിടിയിൽ പോകുന്നത് പേ പെർ വ്യൂവിനാണ്.
മുൻപ് ഇത് കോടികളുടെ കണക്കിലായിരുന്നു. ഇപ്പോൾ തിയേറ്ററിൽ ഓടിയാൽ മാത്രമാണ് ഒടിടിയിൽ കച്ചവടം നടക്കുന്നത്. പ്രേമലുവും ഭ്രമയുഗവും ആവേശവും ബോഗയ്ൻവില്ലയും മഞ്ഞുമ്മൽ ബോയ്സു ഉൾപ്പട്ടെയുള്ള ചിത്രങ്ങളുടെ ബിസിനസ് നടന്നിരിക്കുന്നത് അങ്ങനെയാണ് എന്നുമാണ് ലിസ്റ്റിൻ പറയുന്നത്.
2023-ൽ നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു രാമചന്ദ്ര ബോസ് ആൻഡ് കോ. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ് & കോ നിർമിച്ചത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 22 കോടി മുടക്കിയ ചിത്രം നേടിയത് വെറും നാലര കോടി രൂപയായിരുന്നു.
