ഞാൻ കാരണമാണ് ഫഹദും നസ്രിയയും ഒന്നിച്ചത് : നിത്യ പറയുന്നു !
മലയാളികള്‍ ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരുടേയും പ്രണയവും വിവാഹവും മലയാള സിനിമാലോകം ഏറെ ആഘോഷിച്ചതാണ്. 2014 ലാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ പ്രണയത്തെ കുറിച്ച് ഫഹദും നസ്രിയയും പലപ്പോഴും വാചാലരായിട്ടുണ്ട്.
നസ്രിയയാണ് ഫഹദിനെ ആദ്യം പ്രൊപ്പോസ് ചെയ്തത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സാണ് ഇരുവരേയും അടുപ്പിച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഫഹദും നസ്രിയയും ദമ്പതികളായാണ് അഭിനയിച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റില്‍വെച്ച് ഇരുവരും വളരെ അടുത്തു. തങ്ങള്‍ക്കിടയില്‍ എന്തോ സ്പാര്‍ക്ക് ഉണ്ടെന്ന് ഇരുവര്‍ക്കും തോന്നി. ആ സൗഹൃദം പ്രണയമാകാന്‍ അധികം സമയം വേണ്ടിവന്നില്ല.
ബാംഗ്ലൂർ ഡെയ്‌സിൽ ദിവ്യ എന്ന കഥാപാത്രത്തെയായിരുന്നു നസ്രിയ അവതരിപ്പിച്ചത്. ആ കഥാപാത്രം ചെയ്യാൻ തന്നെയാണ് സംവിധായക അഞ്ജലി മേനോൻ ആദ്യം വിളിച്ചതെന്നാണ് നിത്യ പറയുന്നത്. എന്നാൽ മറ്റ് സിനിമകളുളുടെ ഷൂട്ടും തിരക്കുകളും കാരണം പ്രധാന കഥാപാത്രം ചെയ്യാൻ കഴിയില്ലെന്ന് പറയുകയായിരുന്നു. അതിൽ അപ്‌സെറ്റായ അഞ്ജലി എങ്കിൽ ഇതെങ്കിലും ചെയ്യൂ ചെറിയ വേഷമാണ് എന്ന് പറഞ്ഞ് ഫഹദിന്റെ മുന്‍കാമുകിയുടെ വേഷം നൽകുകയായിരുന്നു എന്നുമാണ് നിത്യ പറഞ്ഞത്.
സിനിമ പുറത്തിറങ്ങിയ ശേഷം ലീഡ് റോൾ അവതരിപ്പിക്കാന്‍ കഴിയാതെ വന്നതില്‍ കുറ്റബോധം ഉണ്ടായിരുന്നോ എന്നും അവതാരകൻ ജോൺ ബ്രിട്ടാസ് നിത്യയോട് ചോദിച്ചിരുന്നു. എന്നാൽ അങ്ങനെ തോന്നിയിരുന്നില്ലെന്നും ആ സിനിമയിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചെന്നും നിത്യ പറയുന്നു. അന്ന് ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് ഫഹദും നസ്രിയയും വിവാഹിതരായി. അവരോട് ഇപ്പോഴും ഞാൻ പറയാറുണ്ട് ഞാൻ കാരണമാണ് നിങ്ങൾ ഒന്നിച്ചത് അത് ഓര്‍മ്മ വേണമെന്നും.അതുകൊണ്ട് തന്നെ ഇതൊക്കെ വിധിയാണെന്ന് ആണ് ഞാൻ കരുതുന്നുണ്ട്. അതൊക്കെ സംഭവിക്കാൻ ഇരുന്നത് തന്നെയാണ്. ഇതൊന്നും നമ്മുടെ കയ്യിൽ നിൽക്കുന്നതല്ലെന്നും നിത്യ പറയുന്നുണ്ട്. അതേസമയം, എട്ട് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് നസ്രിയയും ഫഹദും.
വിവാഹശേഷം ഇരുവരും ഒന്നിച്ച് സ്‌ക്രീനിൽ എത്തിയിരുന്നു. 2019 ൽ പുറത്തിറങ്ങിയ അമൽ നീരദ് ചിത്രമായ ട്രാൻസിലാണ് നസ്രിയയും ഫഹദും ഒരുമിച്ച് അഭിനയിച്ചത്. ട്രാൻസിന് ശേഷം ‘അണ്ടേ സുന്ദരാനികി’ എന്ന് തെലുങ്ക് ചിത്രത്തിലാണ് നസ്രിയ അഭിനയിച്ചത്. നാനിയും നസ്രിയയും നായകനും നായികയുമായ ചിത്രത്തിൽ നദിയ മൊയ്തു, ഹര്‍ഷവര്‍ധന്‍, രാഹുല്‍ രാമകൃഷ്ണ തുടങ്ങിയവരും അഭിനയിച്ചിരുന്നു.കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഫഹദ് ഫാസിൽ ഇന്ന്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമനൻ. പുഷ്പ 2, അൽഫോൺസ് പുത്രന്റെ പാട്ട്, ഹോംബിൾ ഫിലിംസ് നിർമ്മിക്കുന്ന ധൂമം എന്നിവയാണ് ചിത്രങ്ങൾ.