Connect with us

മഞ്ജു പിള്ളയെ ഇവിടെ ആർക്കും ആവശ്യമില്ല.. താൻ നോ പറഞ്ഞാൽ മറ്റാരെങ്കിലും ചെയ്യും ടീച്ചറിൽ അഭിനയിക്കാൻ തീരുമാനിച്ചതിനെ കുറിച്ച് നടി

Movies

മഞ്ജു പിള്ളയെ ഇവിടെ ആർക്കും ആവശ്യമില്ല.. താൻ നോ പറഞ്ഞാൽ മറ്റാരെങ്കിലും ചെയ്യും ടീച്ചറിൽ അഭിനയിക്കാൻ തീരുമാനിച്ചതിനെ കുറിച്ച് നടി

മഞ്ജു പിള്ളയെ ഇവിടെ ആർക്കും ആവശ്യമില്ല.. താൻ നോ പറഞ്ഞാൽ മറ്റാരെങ്കിലും ചെയ്യും ടീച്ചറിൽ അഭിനയിക്കാൻ തീരുമാനിച്ചതിനെ കുറിച്ച് നടി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി കൂടിയാണ് മഞ്ജു. കോമഡി വേഷങ്ങളിലും സീരിയസ് വേഷങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമയിലാണ് മഞ്ജു കൂടുതൽ സജീവം.

കലാ കുടുംബത്തില്‍ ജനിച്ചയാളാണ് മഞ്ജു പിള്ള. നടൻ എസ് പി പിള്ളയുടെ കൊച്ചുമകളാണ് മഞ്ജു. ഒരുപാട് സിനിമകളിൽ മഞ്ജു അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ജുവിന് ഏറ്റവും കൂടുതൽ സ്വീകാര്യത നൽകിയത് അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന സിനിമയിലെ വേഷമാണ്. ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

നേരത്തെ ഹാസ്യ പരമ്പരയായ തട്ടീം മുട്ടീയിലൂടെയും മഞ്ജു ജനപ്രീതി നേടിയിരുന്നു. ഹോമിന് ശേഷം കോളാമ്പി, ഹെഡ്മാസ്റ്റർ, ജയ ജയ ജയ ഹേയ് എന്നി സിനിമകളിലും മഞ്ജു ശ്രദ്ധേയ വേഷങ്ങളിൽ എത്തി. അമല പോൾ നായികയായ ടീച്ചറാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ടീച്ചറിൽ കല്യാണി എന്ന കഥാപാത്രമായാണ് മഞ്ജു പിള്ള അവതരിപ്പിച്ചത്.
മഞ്ജു പിള്ളയുടെ കരിയറിലെ തന്നെ വ്യത്യസ്ഥമായ കഥാപാത്രങ്ങളിൽ ഒന്നാണിത്. സിനിമയിലേക്ക് വിളിച്ചപ്പോൾ മഞ്ജു പിള്ള ആദ്യം ഇല്ലെന്ന് പറഞ്ഞെന്നും പിന്നീട് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു എന്നും സംവിധായകൻ വിവേക് പറഞ്ഞിരുന്നു. ആദ്യം ചെയ്യേണ്ടന്ന് തോന്നിയതിനെ കുറിച്ച് പിന്നെ ചെയ്യാമെന്ന് തീരുമാനിച്ചതിനെ കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് മഞ്ജു.

മഞ്ജു പിള്ളയെ ഇവിടെ ആർക്കും ആവശ്യമില്ല.. താൻ നോ പറഞ്ഞാൽ മറ്റാരെങ്കിലും ചെയ്യും എന്ന തിരിച്ചറിവ് വന്നപ്പോഴാണ് സംവിധായകന് മുന്നിൽ ഒരു റിക്വസ്റ്റ് വെച്ച് കൊണ്ട് സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നാണ് നടി പറയുന്നത്. മഞ്ജു പിള്ളയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

സാബുവിന്റെ മകളുടെ പിറന്നാൾ പരിപാടിക്കിടെയാണ് സംവിധായകൻ വിവേക് തന്നെ വിളിക്കുന്നതും കഥാപാത്രത്തെ കുറിച്ച് പറയുന്നതെന്നും മഞ്ജു പറയുന്നു. ‘ബോൾഡായ കഥാപാത്രമാണെന്ന് ആദ്യമേ പറഞ്ഞു. ആ സ്ത്രീയെ നോക്കുന്നവർ അമ്മോ എന്ന് പറയും, അവരോട് പറയാൻ പറ്റാത്ത തരത്തിലുള്ള വികാരം തോന്നും.

അവരുടെ സൗന്ദര്യമോ വസ്ത്രധാരണമോ അല്ല, പ്രൗഢിയാണ് അവരുടെ പ്രത്യേകത. ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ അങ്ങനെയൊരു ലുക്ക് എനിക്ക് ഉണ്ടോ എന്ന് വിവേകിനോട് ചോദിച്ചു. പിന്നീട് കോസ്റ്യൂമിനെ കുറിച്ച് പറഞ്ഞു. ബ്ലൗസും മുണ്ടും മാത്രമേ ഉണ്ടായിരുന്നുള്ളു. മേൽമുണ്ടിലായിരുന്നു. ഞാൻ അങ്ങനെ ആ കഥാപാത്രം ചെയ്യാൻ ഒട്ടും കംഫർട്ടബിൾ അല്ലായിരുന്നു

ഞാൻ നാളെ തീരുമാനം പറയാമെന്ന് വിവേകിനോട് പറഞ്ഞു. സാധാരണ താത്പര്യമില്ലെങ്കിൽ എല്ലാ ആർട്ടിസ്റ്റുകളും പറയുന്നതാണ് ഇത്. വിവേകും ഒഴിവാക്കിയതാണെന്ന് വിചാരിച്ചു. പിന്നീട് രാത്രി ഞാൻ ആലോചിച്ചു, ഇന്ന് വരുന്നൊരു കഥാപാത്രം നാളെ നമുക്ക് കിട്ടില്ല. ഇവിടെ ആർക്കും ആരേയും ആവശ്യമില്ല. മഞ്ജു പിള്ളയേ ഇവിടെ ആർക്കും ആവശ്യമില്ല. ഇഷ്ടം പോലെ ആൾക്കാർ വരുന്നുണ്ട്.

അത് ആലോചിച്ച ശേഷം ഞാൻ വിവേകിനെ വിളിച്ച്. കഥാപാത്രം ചെയ്യാം. എന്നാൽ ധരിക്കാൻ എനിക്കൊരു കുഞ്ഞ് തോർത്ത് കൂടെ തരുമോ എന്ന് ചോദിക്കുകയായിരുന്നു. ഇതുവരെ അങ്ങനെയൊരു കഥാപാത്രം ചെയ്യാത്തത് കൊണ്ട് ഫുൾ കോൺസൻട്രേഷൻ വസ്ത്രത്തിലേക്ക് പോകുമെന്ന് പറയുകയായിരുന്നു.

മേൽ മുണ്ട് ഇട്ട് ഞാൻ ആ കഥാപാത്രത്തെ അതുപോലെ ചെയ്ത് താരം വിശ്വാസമുണ്ടെങ്കിൽ ഏൽപ്പിക്കണം എന്ന് പറഞ്ഞു,’ അങ്ങനെ സമ്മതിച്ച ശേഷമാണ് ആ കഥാപാത്രം ചെയ്തത് എന്നും മഞ്ജു പിള്ള പറഞ്ഞു. ഹോം സിനിമയിലെ കുട്ടിയമ്മ നമ്മുടെ വീട്ടിലെ അമ്മയാണെങ്കിൽ കല്യാണി വേറെഒരു തരം അമ്മയാണെന്നും താരം പറയുന്നു. ‌

Continue Reading
You may also like...

More in Movies

Trending

Recent

To Top