Connect with us

നവ്യ നായർ ആശുപത്രിയിൽ; സുഖവിവരങ്ങൾ അന്വേഷിക്കാൻ ഓടിയെത്തി നിത്യ ദാസ്

Movies

നവ്യ നായർ ആശുപത്രിയിൽ; സുഖവിവരങ്ങൾ അന്വേഷിക്കാൻ ഓടിയെത്തി നിത്യ ദാസ്

നവ്യ നായർ ആശുപത്രിയിൽ; സുഖവിവരങ്ങൾ അന്വേഷിക്കാൻ ഓടിയെത്തി നിത്യ ദാസ്

മലയാളികളുടെ പ്രിയപ്പെട്ട aനടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവ്യനായരെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു. നിത്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നവ്യയെ സന്ദർശിച്ച ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേ സമയം പുതിയ ചിത്രം ‘ജാനകി ജാനേ’യുടെ പ്രൊമോഷനു വേണ്ടി സുൽത്താൻ ബത്തേരിയിൽ ആരോഗ്യ പ്രശ്‌നങ്ങളാൽ എത്തില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ നവ്യയുടെ അസുഖം എന്താണെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. ആശുപത്രിയിൽ ഡ്രിപ് നൽകിയിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അനീഷ് ഉപാസന സംവിധാനം ചെയ്ത’ജാനകി ജാനേ’യിലാണ് താരം ഒടുവിൽ അഭിനയിച്ചത്. അനീഷ് ഉപാസന തന്നെ തിരക്കഥ രചിച്ച ജാനകി ജാനേയുടെ കഥ നടക്കുന്നത് ഇരിങ്ങാലക്കുട, കാറളം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിലാണ്. ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്ന ചിത്രമാണ് ജാനകി ജാനേ . തികച്ചും സാധാരണക്കാരുടെ ജീവിതത്തിലൂടെ ഭാര്യാ ഭർത്തൃ ബന്ധത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയാണ് ഈ ചിത്രം. സൈജുക്കുറുപ്പും നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നമ്മുടെ ഓരോരുത്തരുടേയും പ്രതിനിധികളാണ് ഇതിലെ ജാനകിയും ഉണ്ണി മുകുന്ദനും. തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഷറഫുദ്ദീൻ, ജോണി ആന്റെണി, കോട്ടയം നസീർ, അനാർക്കലി , പ്രമോദ് വെളിയനാട്, ജയിംസ് ഏല്യ ,സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, അൻവർ ഷെരീഫ്, വിദ്യാവിജയകുമാർ, സതി പ്രേംജി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.ചിത്രത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളില്‍ എത്തി പ്രമോഷന്‍ നടത്തി വരുകയായിരുന്നു നവ്യനായര്‍.

Continue Reading
You may also like...

More in Movies

Trending

Recent

To Top