ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ നിങ്ങള്‍ക്കായി ഇതാ പരിചയപ്പെടുത്തുന്നു;മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാവ്യയുടെ മുന്‍ ഭര്‍ത്താവ്;ഏറ്റെടുത്ത് സോഷ്യൽ മീഡിയ
‘ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ നിങ്ങള്‍ക്കായി ഇതാ പരിചയപ്പെടുത്തുന്നു.’ ചിത്രം പങ്കുവച്ച് നിശാല്‍ കുറിച്ചു. ദേവാന്‍ഷ് എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. 2013-ലായിരുന്നു നിശാലും രമ്യയുമായുളള വിവാഹം കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയും വിശേഷങ്ങള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. നിശാലിന്റെ കുഞ്ഞ് ജനിച്ച വിവരം ദിവസങ്ങള്‍ക്ക് മുമ്ബാണ് പങ്കുവെച്ചത്.
ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുഞ്ഞു ദേവാന്ഷുമൊത്തുള്ള മനോഹര ചിത്രം പുറത്തു വിട്ടിരിക്കുകയാണ് നിശാലും ഭാര്യ രമ്യയും. ഫെയ്സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തില്‍ ആശംസകളുമായി നിശാലിന്റേയും രമ്യയുടേയും പ്രിയപ്പെട്ടവരുമുണ്ട്.
മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിണിയാണ് രമ്യ. ഗാന്ധര്‍വം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ളയാളാണ് നിശാല്‍. നിലവില്‍ അമേരിക്കയില്‍ ഇന്‍വെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആണ് അദ്ദേഹം.
nishal chandra -shares pics of new member
