Connect with us

മലയാളത്തിന്റെമഹാവിസ്മയം ഓർമ്മയായിട്ട് 28 വർഷങ്ങൾ

Malayalam

മലയാളത്തിന്റെമഹാവിസ്മയം ഓർമ്മയായിട്ട് 28 വർഷങ്ങൾ

മലയാളത്തിന്റെമഹാവിസ്മയം ഓർമ്മയായിട്ട് 28 വർഷങ്ങൾ

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ മഹാ വിസ്മയമെന്നറിയപ്പെടുന്ന നടന്മാരിലൊരാളായ വിൻസെന്റിന്റെ ഓർമ്മ ദിനം. പ്രേംനസീറിന് ശേഷം റൊമാന്റിക് ഹീറോ പരിവേഷം നല്‍കി മലയാളികള്‍ മനസില്‍ പ്രതിഷ്ഠിച്ച നടനാണ് വിന്‍സെന്റ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്നലെ 28 വർഷങ്ങൾ തികഞ്ഞിരിക്കുകയാണ്. കോളിനോസ് പുഞ്ചിരിയുള്ള നടനെന്നായിരുന്നു വിന്‍സെന്റിനെ അന്ന് വിശേഷിപ്പിച്ചിരുന്നത്. അതിനു കാരണം, കോളിനോസ് ടൂത്ത് പേസ്റ്റിന്റെ പരസ്യത്തിലേതു പോലുള്ള ചിരിയായിരുന്നു അദ്ദേഹത്തിന് .

ജയന് മുമ്പ് ഡ്യൂപ്പില്ലാത്ത സംഘട്ടനരംഗങ്ങളില്‍ അഭിനയിച്ചതിനാല്‍ മലയാളത്തിന്റെ ജയിംസ് ബോണ്ട് എന്നൊരു പേരും അദ്ദേഹത്തിനുണ്ടായിരുന്നു. ചന്ദനച്ചോല, പ്രേംനസീര്‍, ഉമ്മര്‍ എന്നിവര്‍ക്കൊപ്പമുള്ള കനല്‍ക്കട്ടകള്‍ എന്നീ ചിത്രങ്ങളിലെ സംഘട്ടനരംങ്ങള്‍ അക്കാലത്ത് വാര്‍ത്തയായിരുന്നു. 1969-ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത റെസ്റ്റ് ഹൗസ് എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയായിരുന്നു വിന്‍സെന്റിന്റെ സിനിമാ പ്രവേശനം. 1979 വരെ നായകനായും സഹനടനായും വില്ലനായുമെല്ലാം വിന്‍സെന്റ് തിളങ്ങി. 1970-ല്‍ പുറത്തിറങ്ങിയ ‘മധുവിധു’വിലെ ഇരട്ട വേഷവും ‘സ്വപ്നങ്ങളി’ലെ നായകവേഷവും അദ്ദേഹത്തെ വിലപിടിപ്പുള്ള താരമാക്കി.

മനോഹരമായി ചിരിക്കുകയും എതിരാളികളെ ഒറ്റയ്ക്ക് ഇടിച്ചു പതം വരുത്തുകയും ചെയ്യുന്ന വിന്‍സന്റിനോട് കറ കളഞ്ഞ ആരാധനയാണ് അന്ന് ആരാധകർക്ക് . മാത്രമല്ല, നസീര്‍ കഴിഞ്ഞാല്‍ സിനിമയില്‍ മനോഹരമായ ഗാനരംഗങ്ങളില്‍ അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ചയാള്‍ എന്നുകൂടി അദ്ദേഹത്തെ വിശേഷിപ്പിക്കാം . വാകപ്പൂ മരം ചൂടും, ദേവീ നിന്‍ ചിരിയില്‍, ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു, പാലരുവിക്കരയില്‍, ആദ്യസമാഗമ ലജ്ജയില്‍, എന്തിനെന്നെ വിളിച്ചു നീ വീണ്ടും, പുഷ്പഗന്ധീ സ്വപ്നഗന്ധീ, മദിരാക്ഷി നിന്‍ മൃദുലാധരങ്ങള്‍…..എല്ലാം വിന്‍സന്റ് പാടി അഭിനയിച്ച അനശ്വര പ്രണയഗാനങ്ങള്‍.

actor vincent rememberance day

Continue Reading
You may also like...

More in Malayalam

Trending

Recent

To Top