Connect with us

ആ അമ്മ മനസ്സിന് സുരേഷ് ഗോപി കൊടുത്തത്; കണ്ണ് നനഞ്ഞ് പ്രേക്ഷകർ..

Malayalam Breaking News

ആ അമ്മ മനസ്സിന് സുരേഷ് ഗോപി കൊടുത്തത്; കണ്ണ് നനഞ്ഞ് പ്രേക്ഷകർ..

ആ അമ്മ മനസ്സിന് സുരേഷ് ഗോപി കൊടുത്തത്; കണ്ണ് നനഞ്ഞ് പ്രേക്ഷകർ..

നിങ്ങൾക്കും ആകാം കോടീശ്വരൻ ഒരു പരിപാടി എന്നതിനപ്പുറം ചില നിലപാടുകൾ , മനുഷ്വത്വപരമായ സമീപനങ്ങൾ ഇങ്ങനെയുള്ള കാഴ്ചകൾ വെയ്ക്കുകയാണ് അവതാരകനായ സുരേഷ് ഗോപി. ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ നിലപാടിലൂടെ ജന്മനസ്സ് കീഴടക്കുകയാണ്. രാഷ്ട്രീയ പരമായ പല വിയോജിപ്പുകൾ ഉണ്ടെങ്കിലും നല്ലത് ചെയ്യുമ്പോൾ കൈയ്യടിക്കുകയും അഭിന്ദിക്കുകയും ചെയ്യണം. ഇപ്പോൾ ഇതാ വീണ്ടും സുരേഷ് ഗോപി അങ്ങനെയൊരു അഭിനധനത്തിന്
അർഹനായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുനലൂരിൽ നിന്ന് വന്ന ഒരു ബി ടെക്കുകാരനായിരുന്നു മത്സരാർത്ഥി.

വീട്ട് സഹചാര്യം മോശമായതിനാൽ വീട്ട് ജോലിയെടുത്തും കൂലിപ്പണിയെടുത്തും മകന് നല്ല രീതിയി ൽ വിദ്യാഭ്യാസം കൊടുക്കാൻ മാതാപിതാക്കൾ ശ്രമിച്ചു. കഷ്ട്ടപെട്ടിട്ടാണെങ്കിലും മകന് മികച്ച വിദ്യാഭ്യാസമായിരുന്നു അവരുടെ ലക്ഷ്യം. മാതാപിതാക്കളുടെ ആഗ്രഹത്തിനൊത്ത് അവൻ പഠിച്ചു. എന്നാൽ ഒരു ലാപ് ടോപ് എന്ന സ്വപനം അവന് അവിടെ ബാക്കിയായിരുന്നു . മറ്റ് വിദ്യർത്ഥികൾക്കിടയിൽ പലപ്പോഴും ലാപ് ടോപ്പില്ലാതെ സെമിനാറുകൾ അവതരിപ്പിക്കേണ്ടി വന്നു. ആ സങ്കടം അവൻ ഉള്ളിലൊതുക്കി. നിറകണ്ണുകളോടെ അവൻ സുരേഷ്ഗോപിയോട് പറഞ്ഞ് തീരും മുൻപ് ലാപ് ടോപ്പ് വീട്ടിലെത്തിക്കുമെന് സുരേഷ് ഗോപി പറയുകയായിരുന്നു. നടനും എം പിയും മാത്രമല്ല ഒരു മന്സുഷ്യ സ്നേഹിയെയാണ് ഇവിടെ കാണാൻ കഴിയുന്നത്

ഇത് ആദ്യ തവണയല്ല 3 1ാമത്തെ എപ്പി സോഡി ൽ അമീര്‍ ജിന്ന എന്ന യുവാവിന്റെ ജീവിതമായിരുന്നു മാറി മറിഞ്ഞത്. കാഴ്ചയുടെ അതിർവരമ്പുകൾ താണ്ടി തന്റെ സ്വാപ്നം സാക്ഷത്കരിക്കുകയായിരുന്നു അമീർ. 6,40,000 രൂപ സ്വന്തമാക്കി അമീർ തിരിച്ചു മടങ്ങിയപ്പോൾ. സ്വന്തമായൊരു കീബോഡ് എന്ന സ്വപ്നം യാഥാർഥ്യമാക്കികൊടുക്കുകയായിരുന്നു സുരേഷ് ഗോപി . മികച്ച ഗായൻ കൂടിയാണ് അമീറിന് കീബോഡ് വീട്ടിലെത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്നാൽ ദിവസങ്ങൾക്കുള്ളിൽ വാക്ക് പാലിച്ച് സുരേഷ് ഗോപി ജന മനസ്സുകളിൽ പ്രിയകാരനായി . ഈ സമ്മാനം അമീറിന് നല്‍കാനുള്ള ദൗത്യം ലഭിച്ചതാകട്ടെ പ്രിയപ്പെട്ട അധ്യാപകന്‍ ഗോപകുമാറിനും. അമീറിന്റെ എല്ലാ നേട്ടങ്ങള്‍ക്കും ഒപ്പം നിന്നയാളാണ് ഗോപകുമാര്‍.

അതെ സമയം പ്രതിസന്ധികളെ എങനെ അതിജീവിക്കാമെന്ന് സുരേഷ് ഗോപി മത്സരത്തിനിടെ പറയുകയുണ്ടായി. സിനിമ മോഹവുമായി മദ്രാസിലേക്ക് പുറപ്പെട്ട സമയത്ത് തന്റെ പിതാവ് രണ്ട് തവണ തന്നെ തല്ലി. മൂന്നാമത്തെ തല്ല് കൈ കൊണ്ട് തടഞ്ഞപ്പോൾ താഴെ ഇട്ട് ചവിട്ടുകയായിരുന്നു. എന്നാൽ സ്നേഹത്തിന്റെ പ്രതീകമായിട്ടായിരുന്നു അച്ഛന്റെ തല്ല് ഞാൻ കണ്ടത് . മകനോടുള്ള സ്നേഹം കൊണ്ടായിരുന്നു അച്ഛൻ തന്നെ തടഞ്ഞതെന്ന് സുരേഷ് ഗോപി പറയുകയുണ്ടായി

ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച സുരേഷ് ഗോപി രാഷ്ട്രീയ പ്രവർത്തകനായും , നടനായും മനുഷ്യ സ്നേഹയിയായും സുരേഷ് ഗോപി ജന മനസ്സ് കീഴടക്കി

Ningalkkum Aakaam Kodeeshwaran

More in Malayalam Breaking News

Trending

Recent

To Top