Connect with us

സ്വന്തമായി ചരിത്രമില്ലാത്തവര്‍ ഭീരുക്കളാണ്, അവര്‍ ചരിത്രത്തെ വളച്ചൊടിക്കും; എം.എ നിഷാദ്

Malayalam Breaking News

സ്വന്തമായി ചരിത്രമില്ലാത്തവര്‍ ഭീരുക്കളാണ്, അവര്‍ ചരിത്രത്തെ വളച്ചൊടിക്കും; എം.എ നിഷാദ്

സ്വന്തമായി ചരിത്രമില്ലാത്തവര്‍ ഭീരുക്കളാണ്, അവര്‍ ചരിത്രത്തെ വളച്ചൊടിക്കും; എം.എ നിഷാദ്

ടിപ്പു സുല്‍ത്താനെ മറ്റൊരു രീതിയില്‍ അറിപ്പെടാനും ചരിത്രം വളച്ചൊടിച്ച് വായിക്കപ്പെടാനും ചില കോണുകളില്‍ നിന്നും സംഘടിതമായി ക്ഷണം നടക്കുന്നുവെന്ന് സംവിധായകന്‍ എം.എ നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്

കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

”ടിപ്പു സുല്‍ത്താനും,ബ്രിട്ടീഷ് നായ്ക്കളും”…

ചരിത്രം വഴി മാറും,ചിലര്‍ വരുമ്പോള്‍…ഏതോ വ്യാപാര സ്ഥാപനത്തിന്റ്‌റെ പരസ്യ വാചകമല്ല..സത്യസന്ധമായി ചരിത്രത്തെ വായിച്ചാല്‍ അല്ലെങ്കില്‍ പഠിച്ചാല്‍,അത് നമ്മുക്ക് മനസ്സിലാക്കാം. ഇനി ചരിത്രത്തെ വളച്ചൊടിക്കുന്ന മിത്രങ്ങളുടെ ചെവിയില്‍ വേദമോതിയിട്ട് കാര്യമില്ലയെന്നറിയാം, അത് വെറും ജലരേഖയായി അവസാനിക്കുമെന്നും ഉത്തമ ബോധ്യത്തോട് തന്നെയാണ് ഈ കുറിപ്പെഴുതുന്നത്. പറഞ്ഞ് വരുന്നത് ടിപ്പു സുല്‍ത്താനെ കുറിച്ചാണ്… ടിപ്പുവിനെ പറ്റി വാട്ട്‌സാപ്പ്,ഫെയിസ്ബുക്ക് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര ഗവേഷകന്മാര്‍ പടച്ച് വിടുന്ന ജല്പനങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ ആളല്ലാത്തത് കൊണ്ട് തല്‍ക്കാലം അതിന് മുതിരുന്നുമില്ല… (കാപ്പി പൊടി അച്ഛന്‍ അതില്‍ വിശ്വസിക്കുന്നുണ്ടാകാം)

ആരാണ് ടിപ്പു സുല്‍ത്താനെന്ന്,ഇന്‍ഡ്യന്‍ ചലച്ചിത്രകാരന്മാര്‍ രചിച്ച ചരിത്ര രേഖകളില്‍ നിന്നും നാം മനസ്സിലാക്കിയതാണ് (ബ്രിട്ടീഷ് ചരിത്രകാരന്മാരല്ല കേട്ടോ)
പക്ഷെ കഴിഞ്ഞ കുറച്ച് കാലമായി ടിപ്പുവിനെ മറ്റൊരു തരത്തില്‍ അറിയപ്പെടുവാനും, ചരിത്രം വളച്ചൊടിച്ച് വായിക്കപെടുവാനും,ചില കോണുകളില്‍ നിന്നും സംഘടിതമായി നടത്തുന്ന കുത്സിത ശ്രമങ്ങളുടെ ഭാഗമായി, ടിപ്പു എന്ന ധീര ദേശാഭിമാനിയേ, ഒരു മത ഭ്രാന്തനും വര്‍ഗ്ഗീയ വാദിയുമായി മുദ്രകുത്താന്‍ ബ്രാഹ്മണിക്കല്‍ പരിവാറുകളുടെ കുഴലൂത്തുകാര്‍ അഹോരാത്രം പണിയെടുക്കുന്നു….

മരിച്ച് മണ്ണടിഞ്ഞിട്ടും ”അവര്‍ക്ക്” ഭയമാണ് ടിപ്പു സുല്‍ത്താനെ,അതേ ഭയം തന്നെയായിരുന്നു ബ്രിട്ടീഷുകാര്‍ക്കും… വെളളക്കാരുടെ കാല് നക്കാന്‍ ടിപ്പു പോയിട്ടില്ല. പകരം വെളളക്കാരെ ഈ മണ്ണില്‍ നിന്നും ആട്ടി പായിക്കുകയായിരുന്നു സുല്‍ത്താന്‍. ബ്രിട്ടീഷ്‌കാര്‍ ഭയന്നോടുകയായിരുന്നു എന്നുളളതാണ് സത്യം. സ്വന്തമായി ചരിത്രമില്ലാത്തവര്‍ ഭീരുക്കളാണ്.. അവര്‍ ചരിത്രത്തെ വളച്ചൊടിക്കും, സ്വാഭാവികം. ടിപ്പുവിന്റെ യുദ്ധങ്ങളേയോ, അദ്ദേഹത്തിന്റെ മതേതര കാഴ്ച്ചപാടുകളോ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ഒരു താല്‍പര്യവുമില്ല.. എന്നാല്‍ വസ്തുതകള്‍ മറച്ച് വെച്ച് ചിലര്‍ സുല്‍ത്താനെതിരെ കടലാസ്സ് വാളോങ്ങുമ്പോള്‍,അവരെ പൊതു സമൂഹത്തിന്റ്‌റെ മുന്നില്‍ വരച്ച് കാട്ടണമെന്ന് തോന്നി… ആരാണ് ടിപ്പുവിനെ ഇകഴ്ത്തുന്നത് ?

ഒന്നാമത്തെ കൂട്ടര്‍ സംഘപരിവാര്‍ .. രണ്ടാമത്തെ കൂട്ടരോ ?
ബ്രിട്ടീഷ് നായ്ക്കള്‍ എഴുതി ചേര്‍ത്ത, ചരിത്രത്തോട് ഒരു തരത്തിലും നീതി പുലര്‍ത്താത്ത,പച്ച കളളങ്ങളും,ശുദ്ധ അസംബന്ധങ്ങളും തൊണ്ട തൊടാതെ വിഴുങ്ങുന്നവര്‍… ഇന്‍ഡ്യ എന്ന മഹാരാജ്യത്തെ കൊളളയടിച്ച ഹിന്ദുവിനേയും മുസല്‍മാനെയും തമ്മില്‍ തല്ലിച്ച് മതത്തിന്റ്‌റെ പേരില്‍ വര്‍ഗ്ഗീയ ചേരിതിരിവിന് വിത്ത് പാകിയ, (ശിപായി ലഹള ). ലക്ഷകണക്കിന് ഭാരതീയരേ കൊന്നൊടുക്കിയ ബ്രിട്ടീഷ് നായ്ക്കള്‍… അവര്‍ രചിച്ച ചരിത്രം വായിച്ച് , അതുറക്കെ കൊട്ടിഘോഷിച്ച് നടക്കുന്ന നല്ല ഒന്നാന്തരം അവസരവാദികള്‍… ടിപ്പുവിന്റ്‌റെ പേര് ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ചിലര്‍… അവര്‍ എന്നും ഒറ്റുകാരാണ്.. ചരിത്രം അവരേ വിളിക്കുന്നതും അങ്ങനെ തന്നെ..

ടിപ്പു സുല്‍ത്താനെ ഒറ്റിയതും അത്തരം ഒരു ഒറ്റ് കാരനാണ്,അദ്ദേഹത്തിന്റ്‌റെ മന്ത്രി സഭയിലെ കൃഷ്ണറാവു എന്ന ഒറ്റു കാരന്‍.. കൃഷ്ണറാവുവിന്റ്‌റെ മതം പറഞ്ഞ് ആക്ഷേപിക്കാന്‍ നമ്മുക്ക് കഴിയില്ല..അങ്ങനെ ചെയ്താല്‍ നമ്മളും ”അവരും” തമ്മില്‍ എന്താണ് വ്യത്യാസം.. ബ്രിട്ടീഷ്‌കാര്‍ നമ്മളെ നശിപ്പിക്കാന്‍ വന്നവരാണ്,നാം അവരെ ചെറുത്ത് തോല്‍പ്പിച്ചു..നമ്മുടെ നാടിന്റ്‌റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുപാട് പേര്‍ ജീവത്യാഗം ചെയ്തു, പാവപ്പെട്ടവര്‍, തൊഴിലാളികള്‍,കൃഷിക്കാര്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍… വെളളക്കാരുടെ ശിരസ്സ് ഛേദിക്കാന്‍, ഊരിയ വാളുമായി മുന്നിന്‍ നിന്ന് പട നയിച്ച ടിപ്പു സുല്‍ത്താന്‍ തന്നെയാണ് നായകന്‍.. മഹാത്മജിയും
ഭഗത് സിംങ്ങും ,നേതാജി സുബാഷ് ചന്ദ്രബോസും, മൗലാന അബ്ദുള്‍കലാം ആസാദുള്‍പ്പടെ അനേകായിരങ്ങള്‍ നമ്മുടെ നാടിന്റ്‌റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി..ആയിരങ്ങള്‍ ശഹീദായീ.. പുതു ചരിത്രം രചിക്കുന്നവര്‍ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എന്ത് സംഭാവന ചെയ്തു എന്ന ചോദ്യത്തിന്,അന്തരീക്ഷത്തില്‍ ഇന്നും കറങ്ങി നടക്കുന്ന കുറയേറേ ”മാപ്പുകള്‍”എന്ന ഉത്തരം മാത്രം… ചങ്കൂറ്റം ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുളളതാ.. ടിപ്പു സുല്‍ത്താന്‍ ഒരാണാണ്…ചങ്കൂറ്റമുളള ആണ്…

NB
ബ്രിട്ടീഷ്‌കാരെ നായ്ക്കള്‍ എന്നഭിസംബോധന ചെയ്തത്,അബദ്ധത്തിലല്ല..മനപ്പൂര്‍വ്വം തന്നെയാ.. പിന്നെ ഒരു കാര്യം കൂടി..നമ്മുടെ ഭാരതത്തില്‍,അതിക്രമങ്ങള്‍ കാണിച്ച ,കൊലപാതകങ്ങള്‍ നടത്തിയ,നമ്മുടെ സ്വത്ത് കട്ടെടുത്ത ബ്രിട്ടീഷ് കാരെ നമ്മള്‍ അന്നും ഇന്നും ബ്രിട്ടീഷ്‌കാര്‍ എന്ന് തന്നെയാണ് അഭിസംബോധന ചെയ്തിട്ടുളളത്…അവരുടെ മതം നോക്കിയല്ല എന്ന് സാരം…ചുമ്മ ഓര്‍മ്മിപ്പിച്ചു എന്ന് മാത്രം..

director mm nishad

More in Malayalam Breaking News

Trending

Recent

To Top