Connect with us

വന്നില്ലെങ്കിൽ രാജുവേട്ടൻ പിണങ്ങും കേട്ടോ ! നയൻ ഇന്ന് തിയേറ്ററുകളിൽ ..

Malayalam Breaking News

വന്നില്ലെങ്കിൽ രാജുവേട്ടൻ പിണങ്ങും കേട്ടോ ! നയൻ ഇന്ന് തിയേറ്ററുകളിൽ ..

വന്നില്ലെങ്കിൽ രാജുവേട്ടൻ പിണങ്ങും കേട്ടോ ! നയൻ ഇന്ന് തിയേറ്ററുകളിൽ ..

നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനാണ് ഇന്ന് അവസാനം കുറിക്കുന്നത് . ലോകമെമ്പാടും നയൻ റിലീസിന് എത്തുന്നു. പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരംഭവും , മലയാളത്തിലെ ആദ്യ സൈക്കോളജിക്കൽ സയൻസ് ഫിക്ഷൻ ത്രില്ലറുമാണ് നയൻ .

വളരെ ആകാംക്ഷയിലാണ് ചിത്രത്തെ വരവേൽക്കാൻ ആളുകൾ കാത്തിരിക്കുന്നത് . പൃഥ്വിരാജ് പ്രൊഡക്ഷൻസ് സോണി പിക്‌ചേഴ്‌സുമായി ചേർന്ന് നിർമിക്കുന്ന ചിത്രമാണ് നയൻ. പ്രിത്വിരാജിന്റെ ഭാര്യ സുപ്രിയ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമാണം നിർവഹിക്കുന്നത്.


ഗോദക്ക് ശേഷം മലയാള സിനിമയിലേക്ക് നയനുമായാണ് വാമിക ഗബ്ബി എത്തുന്നത്. മമ്ത നീണ്ട ഇടവേളയ്ക്കു ശേഷം പ്രിത്വിരാജിന്റെ നായിക ആകുന്നു. അൻവറിനു ശേഷം പ്രകാശ് രാജ് – പ്രിത്വിരാജ് ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് നയൻ. വളരെ രസകരമായ ഒരു നോട്ടിഫിക്കേഷൻ ആണ് ബുക്ക് മൈ ഷോയിലൂടെ നയൻ എന്ന ചിത്രത്തിനായി പ്രേക്ഷകർക്ക് ലഭിക്കുന്നത്. രാജുവേട്ടൻ പിണങ്ങും കേട്ടോ എന്ന് തുടങ്ങുന്ന സന്ദേശം വളരെ രസകരമാണ്.

ജെന്യൂസ് മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെന്യൂസ് തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. കൊച്ചിയിലും ഇടുക്കിയിലും ഡൽഹിയിലും മണാലിയിലുമായാണ് നയൻ ഷൂട്ടിംഗ് നടന്നത് . ഏറിയ പങ്കു ഷൂട്ടിങ്ങും രാത്രിയിലായിരുന്നു . അഭിനന്ദം രാമാനുജനാണ് ഛായാഗ്രഹണം . ഷാൻ റഹ്മാനും ശേഖർ മേനോനും ചേർന്ന് സംഗീതം നിർവഹിച്ചിരിക്കുന്നു.

nine releasing today

More in Malayalam Breaking News

Trending

Recent

To Top