Malayalam Breaking News
ഭയവും ആകാംഷയും നിറച്ച് നയൻ; പുതിയ ടീസർ പുറത്തിറങ്ങി
ഭയവും ആകാംഷയും നിറച്ച് നയൻ; പുതിയ ടീസർ പുറത്തിറങ്ങി
ജെനൂസ് മുഹമ്മദ് സംവിധാനം നിർവഹിച്ച് പൃഥ്വിരാജ് നായകനാകുന്ന 9 ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകനിൽ ആകാംഷ നിറയ്ക്കും. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത സ്വഭാവമാണ് സയൻസ് ഫിക്ഷൻ ചിത്രമായ നയനിന്റേത്.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി ‘9’ൽ അഭിനയിക്കുന്നത്.ചിത്രത്തില്‍ ഡോക്ടര്‍ ഇനയത് ഖാന് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരിക അടുപ്പമാണ് ചിത്രത്തിന്റെ പ്രമേയം. ഒരല്പം ഭയവും ആകാംഷയും നിറച്ചാണ് പുതിയ ടീസര്‍ ഒരുക്കിയിരിക്കുന്നത്.
സോണി പിക്ചേഴ്സ് ഇന്റര്‍നാഷ്ണലും പൃത്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നയണിന്റെ നിര്‍മ്മാണം. പൃഥിരാജ് സ്വതന്ത്രമായി നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘നയണ്‍’. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഗീതം ഷാൻ റഹ്മാനും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്.
വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖർ മേനോൻ, വിശാൽ കൃഷ്ണ, ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങൾ. തിരുവനന്തപുരം, കുട്ടിക്കാനം, കൊച്ചി, മനാലി, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. 48 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഫെബ്രുവരി ഏഴിനാണ് ചിത്രത്തിന്റെ റിലീസ്.
nine movie new teaser
