Malayalam Breaking News
നയൻ ഒരു വ്യത്യസ്ത അനുഭവം ; മികച്ച പ്രതികരണവുമായി മുന്നോട്ട് !
നയൻ ഒരു വ്യത്യസ്ത അനുഭവം ; മികച്ച പ്രതികരണവുമായി മുന്നോട്ട് !
പൃഥ്വിരാജ് നായകനായി ജെനുസ് മുഹമ്മദ് സംവിധാനം നിർവഹിച്ച ചിത്രം മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. ഇതുവരെ കാണാത്ത ഒരു അനുഭവം നയൻ സമ്മാനിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ച്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജെനുസ് മൊഹമ്മദ് ആണ്.
ആൽബർട്ട് എന്ന ആസ്ട്രോഫിസിസ്റ്റ് ആയാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്. തന്റെ ഏഴു വയസുകാരനായ മകൻ ആദം , അവനെ സംരക്ഷിക്കുന്ന അച്ഛനാണ് ആൽബർട്ട് . അവർക്കിടയിലെ ആത്മബന്ധം തന്നെയാണ് ചിത്രത്തിന്റെ കാതലും .
പൃഥ്വിരാജിനൊപ്പം ബാലതാരം അലോക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, ടോണി ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങള്‍.
nine movie after release
