Actress
നടി നികിത ഘാഗ് ബിജെപിയിൽ
നടി നികിത ഘാഗ് ബിജെപിയിൽ
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് നികിത ഘാഗ്. ഇപ്പോഴിതാ നടി ബിജെപിയിൽ ചേർന്നിരിക്കുന്നുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്.
സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യം. അതുകൊണ്ടാണ് രാഷ്‌ട്രീയത്തിൽ താൻ ഇറങ്ങിയതെന്നുമാണ് മോഡൽ കൂടിയായ നികിത ഘാഗ് പറയുന്നത്.
നമ്മുടെ സമൂഹത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ നമ്മൾ അതിന്റെ ഭാഗമാകണം. കഴിഞ്ഞ പത്ത് വർഷമായി ഞാൻ മൃഗസംരക്ഷണത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു വരികെയാണ്.
ഈ അനുഭവങ്ങൾ പൊതുപ്രവർത്തക എന്ന നിലയിൽ എന്നിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കി. മനുഷ്യരുടെ ക്ഷേമത്തിനായും എന്റെ അനുഭവങ്ങൾ ഉപയോഗിക്കാനും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ഞാൻ പൂർണ്ണമായും തയ്യാറാണ്. അതുകൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്നാണ് നടി പറഞ്ഞത്.
മോഡലിംഗിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. നിരവധി ഫാഷൻ ഷോകളിലും ഫോട്ടോ ഷൂട്ടുകളിം ശ്രദ്ധേയായ നികിത വെബ് സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്.
