ഭോജ്പുരി നടി അക്ഷര സിങിന് വ ധ ഭീ ഷണി
നിരവധി ആരാധകരുള്ള താരമാണ് ഭോജ്പുരി നടി അക്ഷര സിങ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അക്ഷരയ്ക്ക് വ ധഭീ ഷണി വന്നുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്.
50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് നടിയ്ക്ക് ഫോൺ കോൾ വന്നത്. ഇതിന് പിന്നാലെ നടി ദനാപൂർ സ്റ്റേഷനിൽ രേഖാമൂലം നടി പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടിയുടെ തന്നെ ഫോണിൽ ആണ് ഭീഷണി സ ന്ദേശം എത്തിയത്. രണ്ട് തവണയാണ് സന്ദേശം വന്നത്. രണ്ട് ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ കൊ ന്നുകളയുമെന്നാണ് ഭീഷണി.
പേടിച്ച് പോയ നടിയും കുടംബവും ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 2010ലെ ആക്ഷൻ നാടകമായ സത്യമേവ ജയതേ എന്ന ചിത്രത്തിലൂടെ രവി കിഷനൊപ്പമാണ് അക്ഷര ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് 2011ൽ പുറത്തിറങ്ങിയ പ്രൺ ജയേ പർ വച്ചൻ ന ജായേ എന്ന ചിത്രത്തിലും അവർ അഭിനയിച്ചു.
അവിടുന്നിങ്ങോട്ട് കൈനിറയെ അവസരങ്ങളാണ് നടിയ്ക്ക്. 2016ൽ റൊമാന്റിക് നാടകമായ എ ബൽമ വിഹാർ വാലയിലും അഭിനയിച്ചിട്ടുണ്ട്. ഇന്ന് ഭോജ്പുരി സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് അക്ഷര സിങ്.