Malayalam Breaking News
ഐശ്വര്യ റായിയെ ആഷ് എന്നല്ല വിളിക്കേണ്ടത് ;അതിലും രസകരമായൊരു പേര് ലോകസുന്ദരിക്കുണ്ട് !!!
ഐശ്വര്യ റായിയെ ആഷ് എന്നല്ല വിളിക്കേണ്ടത് ;അതിലും രസകരമായൊരു പേര് ലോകസുന്ദരിക്കുണ്ട് !!!
By
ഐശ്വര്യ റായിയെ ആഷ് എന്നല്ല വിളിക്കേണ്ടത് ;അതിലും രസകരമായൊരു പേര് ലോകസുന്ദരിക്കുണ്ട് !!!
ഐശ്വര്യ റായിയെ സ്നേഹപൂർവ്വം കുടുംബാംഗങ്ങളും ആരാധകരുമെല്ലാം വിളിക്കുന്നത് ആഷ് എന്നാണ്. എന്നാൽ മറ്റൊരു പേര് കൂടി ഐശ്വര്യയ്ക്ക് ഉണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ റായിയുടെ സഹോദരന്റെ ഭാര്യ. മോഡലും ഫാഷന്‍ ബ്ലോഗറാണ് ഷിർമ . അതുകൊണ്ടു തന്നെ സമൂഹമാധ്യമങ്ങളില്‍ ഷിര്മയ്ക്കും ഏറെ ആരാധകരുണ്ട്.
കഴിഞ്ഞ ദിവസം ഷിര്മ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള മൂഡിലായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ‘ആസ്ക് മീ എനിതിങ്’ എന്ന ഫീച്ചറിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ചെവിയോര്‍ത്തു ഷിര്മി. അങ്ങനെ ഷിര്മിയെ തേടിയെത്തിയ ചോദ്യങ്ങളില്‍ പലതും ഭര്‍തൃ സഹോദരിയും മുന്‍ലോകസുന്ദരി ഐശ്വര്യറായിയെ കുറിച്ചായിരുന്നു.
എന്തായാലും പല ചോദ്യങ്ങള്‍ക്കും ഷിര്മി മറുപടി കൊടുത്തു. ഇക്കൂട്ടത്തിലൊരു ചോദ്യം ഇങ്ങനെ ”നിങ്ങളുടെ ആന്റി വളരെ പ്രശസ്തയാണെന്ന് മക്കളോട് എങ്ങനെയാണ് പറയുക”. ഇതിനു ഷിര്മ നല്കിയ മറുപടിയില്‍ ആരാധകര്‍ക്ക് ഐശ്വര്യയെ സംബന്ധിക്കുന്ന പുതിയൊരു അറിവ് വീണു കിട്ടി. ഐശ്വര്യയുടെ മറ്റൊരു പേരാണ് ആരാധകരെ സന്തോഷിപ്പിച്ച ഇക്കാര്യം.
ഇക്കാര്യം ഒരിക്കല്‍പ്പോലും വിഷയമായിട്ടില്ലെന്നും വീട്ടില്‍ ഐശ്വര്യ ‘ഗുലു മാമി’ ആണെന്നുമായിരുന്നു ഷിര്മിയുടെ പ്രതികരണം. സഹോദരന്റെ മക്കളുടെ പ്രിയപ്പെട്ട ഗുലു മാമിയാണ് തങ്ങളുടെ ആഷ് എന്നത് ആരാധകര്‍ ഏറ്റെടുത്തു. ആഷിന്റെ പുതിയ ക്യൂട്ട് പേര് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു.
nick name of aishwarya rai
