Malayalam
പരിപാടിക്കിടെ നിക്കിന്റെ കാലിൽ തൊട്ടും തലോടിയും ആരാധിക;കൈ തട്ടിമാറ്റാന്‍ ശ്രമിച്ച് നിക്ക്!
പരിപാടിക്കിടെ നിക്കിന്റെ കാലിൽ തൊട്ടും തലോടിയും ആരാധിക;കൈ തട്ടിമാറ്റാന്‍ ശ്രമിച്ച് നിക്ക്!
By
ലോകമറിയപ്പെടുന്ന പോപ്പ് ഗായകരിൽ ഒരാളാണ് നിക്ക് ജൊനാസ്.ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ കാമുകൻ കൂടിയാണ് നിക്ക്.ഇപ്പോളിതാ കാലിഫോര്‍ണിയയില്‍ ഒരു പ്രോഗ്രാമിൽ നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
പരിപാടിക്കിടെ ചുറ്റും കൂടി നിന്ന് ആര്‍ത്തുവിളിക്കുന്ന ആരാധകര്‍ക്ക് നടുവില്‍ അല്പം ഉയരത്തില്‍ നിന്ന നിക്ക് പാടുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. പാട്ടിനിടയില്‍ നിക്കിനെ പുറകില്‍ നിന്നും ഒരു ആരാധിക തൊടുന്നതായും വീഡിയോയില്‍ കാണാം. ആകാംക്ഷയോടെ നിക്കിന്റെ കാലില്‍ തൊട്ടും തലോടിയും നിക്കിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുകയാണവര്‍. ആരാധികയുടെ പ്രവൃത്തിയില്‍ അസ്വസ്ഥനായ നിക്ക് കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതും പുറകിലേക്ക് തിരിഞ്ഞ് ആരാധികയെ നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
അടുത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരും യുവതിയുടെ കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കൂസാതെയായിരു്നനു യുവതിയുടെ പ്രവൃത്തി. നിക്കിന്റെ ആരാധകര്‍ തന്നെയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നിക്കിനുണ്ടായ മോശം അനുഭവത്തില്‍ ട്വിറ്ററിലൂടെയും മറ്റും പല ആരാധകരും ക്ഷമ ചോദിച്ചു രംഗത്തെത്തിയിട്ടുണ്ട്. തികച്ചും അപരിചിതരായ ആളുകളില്‍ നിന്നും ആരും ഇത്തരം അനുഭവങ്ങള്‍ പ്രതീക്ഷിക്കില്ലെന്നും നിക്കിനോട് പരിപാടിയുടെ അധികൃതരുടെ പേരില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഒരു ആരാധിക ട്വീറ്റ് ചെയ്തിട്ടുണ്ട്.
nick jonas bad experience in california pop singer
