Malayalam
സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തില്‍ ജോളിയായി മഞ്ജു വാര്യരോ?
സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തില്‍ ജോളിയായി മഞ്ജു വാര്യരോ?
By
മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു സിബിഐ സീരീസ്.അന്നും ഇന്നും മലയാളികൾ ഒരുപോലെ ഇഷ്ടപെടുന്ന ചിത്രം. ഇപ്പോൾ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇറങ്ങുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.എന്നാൽ ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങളിൽ ചില ട്വിസ്റ്റുകളുണ്ട്.
ചിത്രം കൂടത്തായ് സംഭവവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു എന്ന് ചില വാർത്തകൾ വന്നിരുന്നു.മാത്രമല്ല മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ അഭിനയിക്കുന്നു എന്നും റിപോർട്ടുണ്ട്.അങ്ങനെയെങ്കിൽ ജോളിയായിട്ടാണോ മഞ്ജു ചിത്രത്തിൽ എത്തുന്നത് എന്ന സംശയമാണ് ഇപ്പോൾ ആരാധകർ ഉയർത്തുന്നത്.കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ആദ്യമായി മമ്മൂട്ടിയും മഞ്ജുവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സി ബി ഐ അഞ്ചാം ഭാഗത്തിന് ലഭിക്കും.
മമ്മൂക്ക, സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, സംഗീത സംവിധായകന്‍ ശ്യാം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ബാസ്‌ക്കറ്റ് കില്ലിങ്’ എന്ന കഥാതന്തുവാണ് അവലംബിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രസാദ് കണ്ണന്‍മീഡിയ കണ്ടന്റ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു. കാലത്തിന്റെ മാറ്റവും മനുഷ്യന്റെ ചിന്താഗതികളുടെ മാറ്റങ്ങളും ഉള്‍ക്കൊണ്ടാണ് കഥയൊരുക്കിയതെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി വ്യക്തമാക്കി. ബുദ്ധിതന്ത്രങ്ങളുടെ മാമാങ്കമൊരുക്കാന്‍ നേരമായെന്ന് സംവിധായകന്‍ കെ.മധുവും ഉറപ്പിക്കുന്നു.
manju warrier will be the heroine of mammootty in cbi 5th part
