Connect with us

100 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മകൾ വീട്ടിൽ തിരിച്ചെത്തി; ‘അവർക്കു താലോലിക്കാൻ നാലാമതൊരാൾ കൂടി, എല്ലാം പെൺമക്കൾ’; മനസ്സു തുറന്ന് പ്രിയങ്കാ ചോപ്രയും നിക് ജൊനാസും!

News

100 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മകൾ വീട്ടിൽ തിരിച്ചെത്തി; ‘അവർക്കു താലോലിക്കാൻ നാലാമതൊരാൾ കൂടി, എല്ലാം പെൺമക്കൾ’; മനസ്സു തുറന്ന് പ്രിയങ്കാ ചോപ്രയും നിക് ജൊനാസും!

100 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മകൾ വീട്ടിൽ തിരിച്ചെത്തി; ‘അവർക്കു താലോലിക്കാൻ നാലാമതൊരാൾ കൂടി, എല്ലാം പെൺമക്കൾ’; മനസ്സു തുറന്ന് പ്രിയങ്കാ ചോപ്രയും നിക് ജൊനാസും!

മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരജോഡികളാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും. ഇരുവരുടെയും വിശേഷങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ, മകളെക്കുറിച്ച് ആദ്യമായി മനസ്സു തുറന്ന് ഗായകനും പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്. അച്ഛനായതിനു ശേഷം ജീവിതം വളരെ മനോഹരമായിരിക്കുകയാണെന്നും തനിക്കും പ്രിയങ്കയ്ക്കും മകൾ ഒരു വിലയേറിയ സമ്മാനമാണെന്നും നിക് പറഞ്ഞു.

‘മകൾ വന്നതിനു ശേഷം ജീവിതം അതിമനോഹരമായിരിക്കുകയാണ്. ഞങ്ങൾക്ക് അവൾ ഒരു വിലയേറിയ സമ്മാനമാണ്. 100 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മകൾ വീട്ടിൽ തിരിച്ചെത്തിയതിൽ ഒരുപാട് സന്തോഷ‌മുണ്ട്. ഞങ്ങളുടേത് ഇപ്പോൾ വലിയൊരു കുടുംബമാണ്. എന്റെ സഹോദരന്മാർക്കും കുട്ടികളുണ്ട്. ജൊനാസ് കുടുംബത്തിന്റെ വളർച്ച തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

കുടുംബത്തിൽ എല്ലാവർക്കും പെൺകുട്ടികൾ മാത്രമാണുള്ളത്. എന്റെ സഹോദരൻ കെവിനും ഭാര്യ ഡാനിയേലിനും രണ്ട് പെൺമക്കളുണ്ട്. മറ്റൊരു സഹോദരൻ ജോ ജൊനാസിനും ഭാര്യ സോഫി ടേണറിനും ഒരു മകളാണ്. ഇപ്പോൾ എനിക്കും പ്രിയങ്കയ്ക്കും പെൺകു‍ഞ്ഞ് പിറന്നതോടെ കുടുംബത്തിലെ പെൺകുട്ടികളുടെ എണ്ണം നാലായി. പെൺമക്കളുടെ മുത്തച്ഛനും മുത്ത‌ശ്ശിയുമായതിന്റെ സന്തോഷത്തിലാണ് ഞങ്ങളുടെ മാതാപിതാക്കൾ’, നിക് ജൊനാസ് പറഞ്ഞു.

ഈ വർഷം ജനുവരി 22നാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്. മാതാപിതാക്കളായ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് ഇരുവരും മകൾക്കു നൽകിയ പേര്.

‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്.

ലോകമാതൃദിനത്തിലാണ് പ്രിയങ്കയും നിക്കും മകളുടെ ആദ്യ ചിത്രം പങ്കുവച്ചത്. ശാന്തമായി പ്രിയങ്കയുടെ മാറിൽ ചേർന്നിരിക്കുന്ന മാൾട്ടിയായിരുന്നു ചിത്രത്തിൽ. വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയ ഈ ചിത്രം ഏറ്റെടുക്കുകയും ചെയ്തു.

about nik

More in News

Trending

Recent

To Top