Uncategorized
സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘കശ്മീരിലെ ഷാരൂഖിന്റെ അപരന്’; സത്യാവസ്ഥ ഇത്!
സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘കശ്മീരിലെ ഷാരൂഖിന്റെ അപരന്’; സത്യാവസ്ഥ ഇത്!
Published on
ഈ അടുത്ത കാലത്താണ് നടന് ഷാരൂഖ് ഖാന്റെ ഛായയുള്ള ഒരു യുവാവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കൗമാരപ്രായക്കാരന് കശ്മീരില്‍ നിന്നുള്ളയാളാണെന്ന് അവകാശപ്പെട്ടാണ് ഒരാള്‍ ഈ ചിത്രം പങ്കുവച്ചത്. തുടര്‍ന്ന് നിരവധി പേര് പങ്ക് വെയ്ക്കുകയും സംഭവം വൈറലാകുകയും ചെയ്തു. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്നാണ് ഇപ്പോള്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.
ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഷാരൂഖാന്റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിക്കുകയായിരുന്നു. ധാരാളം ആളുകള്‍ ഉപയോഗിക്കുകയും തരംഗമാകുകയും ചെയ്ത ഫെയ്സ് ആപ്പ് ആയിരിക്കാം ഇതിനായി ഉപയോഗിച്ചിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പറയുന്നത്. ‘ടീനേജ് ഫില്‍റ്റര്‍’ തുടങ്ങി ധാരാളം ഓപ്ഷനുകല്‍ ലഭ്യമായ ഈ ആപ്പ് ഉപയോഗിച്ചാണ് ‘അപരന്റെ’ ചിത്രം പ്രചരിപ്പിച്ചത്.
Continue Reading
You may also like...
Related Topics:sharukh khan
