Malayalam
ആയിരം ഞങ്ങൾക്ക് തരൂ… പിന്നെ സംഭവിക്കാൻ പോകുന്നത്! വിമർശകരെ തറ പറ്റിച്ച് സുരേഷ് ഗോപി
ആയിരം ഞങ്ങൾക്ക് തരൂ… പിന്നെ സംഭവിക്കാൻ പോകുന്നത്! വിമർശകരെ തറ പറ്റിച്ച് സുരേഷ് ഗോപി
വിമർശിക്കുന്നവർക്ക് മറുപടിയുമായി സുരേഷ് ഗോപി. തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ എംപിയെന്നോ വിളിച്ചോളൂ, തനിക്ക് വിഷമമില്ല. താന്‍ ആരാധ്യനായ നരേന്ദ്ര മോദിയുടെ പടയാളിയും ബിജെപി പ്രവര്‍ത്തകനുമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് സംസാരിക്കവെയായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴ ന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്നും ആ തറയ്ക്ക് നല്ല ഉറപ്പുണ്ട്, വൃത്തികെട്ട ജന്മങ്ങള്‍ വൃത്തികെട്ട ഭരണത്തിന് വേണ്ടി വിളംബരം എന്ന പേരില്‍ നടത്തുന്ന ജല്‍പ്പനങ്ങളാണ് ഇതെല്ലാം. ഭരിച്ചു തെളിയിക്കാന്‍ തങ്ങള്‍ക്ക് ആയിരം പഞ്ചായത്തുകള്‍ തരൂ എന്നും സുരേഷ് ഗോപി വ്യക്തമാക്കി
കഴിഞ്ഞദിവസം കണ്ണൂരില്‍ സംസാരിച്ചപ്പോൾ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു സുരേഷ് ഗോപി ഉന്നയിച്ചത്. ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും സ്മരണയില്ലാത്ത എൽഡിഎഫ് സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണമെന്നും സുരേഷ് ഗോപി പറയുകയുണ്ടായി. തളാപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ എന്‍.ഡി.എ.സ്ഥാനാര്‍ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
തട്ടിപ്പും വെട്ടിപ്പും കൊള്ളയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. ഇത്തരം സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ പ്രതിപക്ഷം പാവമാണ്. ഇല്ലെങ്കില്‍ ആദ്യ പ്രളയത്തിനു ശേഷം തന്നെ സര്‍ക്കാരിനെയെടുത്ത് പുറത്തു കളഞ്ഞേനെയെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുളള സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമായിരുന്നു . ആറ്റിങ്ങലില്‍ ബിജെപിയുടെ പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപി എതിര്‍ സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത് . ബിജെപിയുടേത് അല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ മലിനമാണെന്നായിരുന്നു നടന്‍ പ്രസംഗിച്ചത്.
നേരത്തെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ച് പരാജയപെട്ടതാണ് സുരേഷ് ഗോപി. മികച്ച പ്രകടനം നടത്താന്‍ സാധിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു സുരേഷ് ഗോപി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.