Tamil
തമിഴ് നടൻ അരുൺ അലക്സാണ്ടർ അന്തരിച്ചു
തമിഴ് നടൻ അരുൺ അലക്സാണ്ടർ അന്തരിച്ചു
Published on
തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംവിധായകൻ ലോകേഷ് കനകരാജാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്‍റെ മരണവാർത്തയറിയിച്ചത്. കൊലമാവ് കോകില, കൈതി, ബിഗിൽ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
താങ്കൾ ഇത്രപെട്ടെന്ന് ഞങ്ങളെ വിട്ടുപിരിയുമെന്ന് കരുതിയില്ല, കരച്ചിൽ നിയന്ത്രിക്കാനാവുന്നില്ല. പകരം വയ്ക്കാനാവാത്തയാളായിരുന്നു താങ്കള്‍, ഹൃദയത്തിൽ എന്നുമുണ്ടാകും, ലോകേഷ് കനകരാജ് അദ്ദേഹത്തിന്‍റെ മരണവാർത്ത പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചിരിക്കുന്നതിങ്ങനെയാണ്.
ദളപതി വിജയ് നായകനാകുന്ന മാസ്റ്റര്‍, ശിവകാര്‍ത്തികേയന്‍റെ ഡോക്ടര്‍ എന്നീ സിനിമകളിലാണ് ഒടുവിൽ അദ്ദേഹം അഭിനയിച്ചത്. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ നിരവധി തമിഴ് സിനിമാ താരങ്ങളും അണിയറപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Continue Reading
You may also like...
Related Topics:news