Malayalam
പുത്തന്‍ ഹോട്ട് ലുക്കില്‍ അദാ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പുത്തന്‍ ഹോട്ട് ലുക്കില്‍ അദാ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയകളില്‍ സജീവ സാന്നിധ്യമാണ് ബോളിവുഡ് താരം അദാ ശര്‍മ്മ. താരം പങ്കുവെയ്ക്കുന്ന രസകരമായ പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മീശവെച്ച് അദ പങ്കുവച്ച ചിത്രങ്ങള്‍ കണ്ട് സോഷ്യല്‍ മീഡിയ വരെ ഞെട്ടിയിരുന്നു. 1920 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അദ അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. പിന്നീട് ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷാ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. പോയവര്‍ഷം വെബ് സീരിസിലും അഭിനയിച്ചിരുന്നു.
‘പതി പത്നി ഓര് പങ്കാ’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലറില് തന്നെ സ്വീകരിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കൊറോണയുടെയും സ്വജനപക്ഷപാദത്തിന്റെയും കാലത്ത് തന്നെപ്പോലൊരാളെ അംഗീകരിച്ചതിനുള്ള നന്ദി പറച്ചില് വേദിയായി മാറി അദായുടെ ഇന്‍സ്റ്റഗ്രാം പേജ്. കാലുകളില്‍ ഷൂ അണിഞ്ഞ് മുഖത്ത് മീശ വെച്ച് ബോള്‍ഡ് ലുക്കിലാണ് അദാ തന്റെ പുതിയ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടത്. സ്വജനപക്ഷപാദം മാറുന്നു എന്നതിന്റെ തെളിവാണ് തനിക്ക് ലഭിച്ച സ്വീകാര്യത എന്നും ഇത്തരം വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ തനിക്ക് പ്രചോദനം നല്‍കുന്നവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും അദാ പറഞ്ഞു .
about adha sharmma.
