Connect with us

എന്റെ ഇരു കണ്ണുകൾക്കും കാതുകൾക്കും ആശ്വാസം നൽകുന്നു; സർജറിയുടെ വേദന പോലും മറന്നുപോകുന്നു; വികാരഭരിതനായി ആനന്ദ് നാരായൺ

Malayalam

എന്റെ ഇരു കണ്ണുകൾക്കും കാതുകൾക്കും ആശ്വാസം നൽകുന്നു; സർജറിയുടെ വേദന പോലും മറന്നുപോകുന്നു; വികാരഭരിതനായി ആനന്ദ് നാരായൺ

എന്റെ ഇരു കണ്ണുകൾക്കും കാതുകൾക്കും ആശ്വാസം നൽകുന്നു; സർജറിയുടെ വേദന പോലും മറന്നുപോകുന്നു; വികാരഭരിതനായി ആനന്ദ് നാരായൺ

കുടുംബവിളക്ക് പരമ്പരയിലെ ഡോക്ടർ അനിരുദ്ധ് ആയി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു ആനന്ദ് നാരായൺ. ചെറിയ സമയം കൊണ്ടുതന്നെ മികച്ച ആരാധകരെ സൃഷ്ടിക്കാൻ നടന് കഴിഞ്ഞിരുന്നു. അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ താൻ ഒരു സർജറിക്കായി ആശുപത്രിയിൽ എത്തിയ കാര്യം ആരാധകരോടായി ആനന്ദ് പങ്ക് വച്ചത്. ഇപ്പോൾ ഇതാ വീണ്ടും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും അദ്ദേഹം സോഷ്യൽ മീഡിയ വഴി നന്ദി അറിയിച്ചുകൊണ്ടും രംഗത്തു വന്നിരുന്നു.

ഇപ്പോൾ വീണ്ടും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുടെ എത്തിയിരിക്കുകയാണ് അദ്ദേഹം. ‘ഇപ്പോൾ എങ്ങനെയുണ്ട്, വേദന ഉണ്ടോ, സുഖാണോ, വിഷമിക്കരുത്,ഞങ്ങൾ ഉണ്ട്, നല്ലതേ വരൂ, റസ്റ്റ്‌ എടുക്കു, എന്ത് ഉണ്ടേലും വിളിക്കൂ,,, ഈ വാക്കുകൾ ആണു ഒന്ന് രണ്ടു ദിവസമായി എന്റെ ഇരു കണ്ണുകൾക്കും കാതുകൾക്കും വലിയൊരു ആശ്വാസമാകുന്നത്. സർജറിയുടെ വേദന പോലും മറന്നുപോകുന്നു ഞാൻ. നന്ദി. നന്ദി. എന്നാണ് ആനന്ദ് സോഷ്യൽ മീഡിയ വഴി കുറിച്ചത്.

ശ്രീജിത്ത് വിജയന് പകരമായാണ് ആനന്ദ് കുടുംബവിളക്കിലേക്ക് എത്തുന്നത്. വില്ലത്തരം മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആനന്ദ് നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് കുടുംബവിളക്കില്‍ അവതരിപ്പിക്കുന്നത്. അമ്മയെ അറിയാത്ത മകനാണ് ഡോക്ടര്‍ ആനന്ദ്. സാധാരണക്കാരിയായ അമ്മയെ കണക്കറ്റ് വിമര്‍ശിക്കുന്ന മകനായാണ് ആനന്ദിന്റെ വരവ്. കഥാപാത്രം നെഗറ്റീവാണെങ്കിലും ആനന്ദിനേയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

More in Malayalam

Trending

Recent

To Top