Connect with us

‘വോട്ടിടാന്‍ നിന്നത് അയ്യപ്പനൊപ്പം’ ഇനി ഇങ്ങനെ കുറേ വെറുപ്പിക്കലുകള്‍ കാണണമല്ലോ എന്ന് സോഷ്യല്‍ മീഡിയ; വൈറലായി ഉമയുടെ പോസ്റ്റ്‌

Malayalam

‘വോട്ടിടാന്‍ നിന്നത് അയ്യപ്പനൊപ്പം’ ഇനി ഇങ്ങനെ കുറേ വെറുപ്പിക്കലുകള്‍ കാണണമല്ലോ എന്ന് സോഷ്യല്‍ മീഡിയ; വൈറലായി ഉമയുടെ പോസ്റ്റ്‌

‘വോട്ടിടാന്‍ നിന്നത് അയ്യപ്പനൊപ്പം’ ഇനി ഇങ്ങനെ കുറേ വെറുപ്പിക്കലുകള്‍ കാണണമല്ലോ എന്ന് സോഷ്യല്‍ മീഡിയ; വൈറലായി ഉമയുടെ പോസ്റ്റ്‌

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് ഉമാ നായര്‍. വേറിട്ട കഥാപാത്രങ്ങളുമായി, വിവിധ ചാനലുകളിലൂടെ ഓരോ വീട്ടിലെയും സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമാണ് ഉമ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ലൊക്കേഷന്‍ ചിത്രങ്ങളും മറ്റ് വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ വോട്ടവകാശം വിനിയോഗപ്പെടുത്തിയെന്ന് പറഞ്ഞ് വോട്ട് ചെയ്ത വിശേഷം പങ്ക് വെച്ചിരിക്കുകയാണ് താരം. വോട്ട് ചെയ്ത ശേഷം വിരലില്‍ പതിപ്പിക്കുന്ന മഷിയടയാളം കാട്ടിക്കൊണ്ട് പകര്‍ത്തിയ സെല്‍ഫി ചിത്രവും വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുന്ന ചിത്രവും താരം പങ്ക് വെച്ചു.

ചിത്രങ്ങള്‍ കണ്ട ശേഷം പല വിധത്തിലുള്ള കമന്റുമായാണ് ആരാധകരും എത്തിയിരിക്കുന്നത്. ഉമ നായര്‍ വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നതിന് സമീപത്തുള്ള ജനാലയില്‍ അയ്യപ്പന്റെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. ഇത് കണ്ട സോഷ്യല്‍ മീഡിയ പറയുന്നത് വോട്ടിടാന്‍ ക്യൂ നിന്നത് അയ്യപ്പനൊപ്പമാണല്ലോ എന്നാണ്. നിരവധി പേരാണ് കൈയ്യടികളിലൂടെ അഭിനന്ദനങ്ങളും പ്രോത്സാഹനവും സ്‌നേഹവുമൊക്കെ താരത്തെ അറിയിക്കുന്നത്. ഇനി ആര്‍ക്കാണ് വോട്ട് ചെയ്തത് എന്നും കൂടി പറഞ്ഞു കൂടെ എന്നും ചില ആരാധകര്‍ ചോദിക്കുന്നുണ്ട്.

ഞങ്ങളുടെ വോട്ട് വ്യാഴാഴ്ചയാണ് എന്ന് സൂചിപ്പിച്ചുകൊണ്ടും മറ്റു ചില ആരാധകര്‍ എത്തിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഭാഗം നടക്കുന്നത് ചൊവ്വാഴ്ചയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ്. അതേസമയം ഇനി ഇങ്ങനെ കുറെ വെറുപ്പിക്കല്‍ കാണണമെന്നും എവിടെയാണ് വോട്ട് ചെയ്യാന്‍ പോയതെന്നും എല്ലാം ആരാധകര്‍ കമന്റുകളായി ചോദിക്കുന്നുണ്ട്. വോട്ട് നമ്മുടെ അവകാശമാണെന്നും അത് വിനിയോഗിക്കുക തന്നെ വേണമെന്നും നല്ല ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും അത് ചിത്രത്തില്‍ കാണാനാകുന്നുണ്ടെന്നും കമന്റുകള്‍ നിറയുകയാണ് ഉമയുടെ പോസ്റ്റില്‍.

about uma nair

More in Malayalam

Trending

Recent

To Top