Connect with us

മകനെ പൂട്ടാനിറങ്ങിയ വാങ്കഡെയ്‌ക്ക് ഷാരൂഖിന്റെ യമണ്ടൻ പണി! ഒടുവിൽ കളത്തിലേക്ക്.. ആ കത്ത് ഞെട്ടിച്ചു!

News

മകനെ പൂട്ടാനിറങ്ങിയ വാങ്കഡെയ്‌ക്ക് ഷാരൂഖിന്റെ യമണ്ടൻ പണി! ഒടുവിൽ കളത്തിലേക്ക്.. ആ കത്ത് ഞെട്ടിച്ചു!

മകനെ പൂട്ടാനിറങ്ങിയ വാങ്കഡെയ്‌ക്ക് ഷാരൂഖിന്റെ യമണ്ടൻ പണി! ഒടുവിൽ കളത്തിലേക്ക്.. ആ കത്ത് ഞെട്ടിച്ചു!

നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്‍തതു മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡയുടെ പേര്. കേസിൽ സമീർ വാങ്കഡേയ്ക്ക് കുരുക്ക് മുറുകുകയാണ്. ഇപ്പോൾ ഇതാ സമീര്‍ വാങ്കഡയ്‍ക്ക് എതിരെ എൻസിബി ഉദ്യോഗസ്ഥൻ ചില വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

പേര് വെളിപ്പെടുത്താതെയാണ് എൻസിബി ഉദ്യോഗസ്ഥൻ സമീര്‍ വാങ്കഡയ്‍ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്കാണ് പുറത്തുവിട്ടത്.

ദീപിക പദുകോൺ, രാകുൽ പ്രീത് സിംഗ്, ശ്രദ്ധാ കപൂർ, അർജുൻ രാംപാൽ, എന്നിവരെ ഭീഷണിപ്പെടുത്തി അഭിഭാഷകനായ ആയാസ ഖാൻ മുഖേന പണം തട്ടിയതായാണ് ആരോപണം ഉയരുന്നത്.
താരങ്ങളെ ലഹരിമരുന്ന് കേസിൽ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

ലഹരിമരുന്ന് ഇടപാടുകാരുമായി സമീർ വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ലഹരിമരുന്ന് ഇടപാടുകാരിൽ നിന്ന് വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്. ഇങ്ങനെയുള്ള 26 കേസുകളുടെ വിവരങ്ങൾ കത്തിൽ പറയുന്നു. സമീർ വാങ്കഡെയ്‍ക്കൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്ന പേരിലാണ് കത്ത്. കത്ത് എൻസിബി തലവന് കൈമാറുമെന്ന് മന്ത്രി നവാബ് മാലിക്ക് അറിയിച്ചു.

മയക്കുമരുന്ന് മാഫിയയുടെ പേടിസ്വപ്നം, ബോളിവുഡ് താരങ്ങളെ പോലും വിറപ്പിക്കുന്ന ഓഫീസര്‍, മുഖം നോക്കാതെ നടപടിയെടുക്കുന്ന കര്‍ക്കശക്കാരന്‍‍… നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്ക് സൂപ്പര്‍ ഹീറോ പരിവേഷമായിരുന്നു ഇക്കാലമത്രയും. സത്യസന്ധനെന്ന് പേരെടുത്ത അതേ ഓഫീസറാണ് ഇപ്പോൾ സംശയത്തിന്‍റെ നിഴലിൽ ഉള്ളത്

ആര്യനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണം അദ്ദേഹത്തിന് ആദ്യം നേരിടേണ്ടി വന്നു. ഈ ആരോപണത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സമീർ വാങ്കഡെയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ് ഇടയുകയും ചെയ്തു. വാങ്കഡെയെ എൻസിബി ഡയറക്ടർ ജനറൽ ഡൽഹിക്കു വിളിപ്പിക്കുകയുണ്ടായി. ചുമതലയിൽനിന്നു മാറ്റിനിർത്താനും സാധ്യതയുണ്ടെന്നാണു സൂചനയും പുറത്ത് വരുന്നുണ്ട്. ആരോപണങ്ങൾ തള്ളിയ വാങ്കഡെ, തന്നെ കുടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ തടയണമെന്നഭ്യർഥിക്കുകയും ചെയ്തു സെഷൻസ് കോടതിയെ സമീപിക്കുകയും ചെയ്തു.

ഐ.ആര്‍.എസിലെ 2008 ബാച്ച് ഉദ്യോഗസ്ഥനാണ് വാങ്കഡെ. ഇപ്പോള്‍ 40 വയസ്സുണ്ട്. എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ ഡപ്യൂട്ടി കമ്മീഷണറായും കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായും എന്‍ഐഎയില്‍ അഡിഷണല്‍ എസ്പിയായും ഡിആര്‍ഐ ജോയിന്‍റ് ഡയറക്ടറായും ജോലി ചെയ്ത ശേഷമാണ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലെത്തിയത്. ഈ വര്‍ഷം മികച്ച സേവനത്തിനുള്ള ആഭ്യന്തരമന്ത്രിയുടെ മെഡല്‍ ലഭിച്ചു. മുംബൈ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കു പിന്നാലെ എന്‍സിബിയില്‍ വാങ്കഡെയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി.

മുംബൈ ഇന്‍റര്‍നാഷണല്‍‌ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുന്നതിനിടെ നികുതി വെട്ടിപ്പ് കേസുകളില്‍ സെലിബ്രിറ്റികളെ ഉള്‍പ്പെടെ പിടികൂടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്ന് കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനല്‍കിയിരുന്നില്ല വാങ്കഡെ. 2013ല്‍ മുംബൈ വിമാനത്താവളത്തില്‍വെച്ച് ഗായകന്‍ മിക സിങ്ങിനെ വിദേശ കറന്‍സിയുമായി പിടികൂടിയത് ഒരുദാഹരണമാണ്. 2011ലെ ക്രിക്കറ്റ് ലോകകപ്പ് സ്വര്‍ണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തില്‍നിന്ന് വിട്ടുനല്‍കിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്. മഹാരാഷ്ട്ര സര്‍വീസ് ടാക്‌സ് വിഭാഗത്തില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യവേ നികുതി അടയ്ക്കാത്തതിന് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച കേസിന് പിന്നാലെ ബോളിവുഡും ലഹരി മാഫിയയും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന അന്വേഷണം നടന്നത് വാങ്കഡെയുടെ നേതൃത്വത്തിലാണ്. ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലിഖാന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തു. താരങ്ങളെ ചോദ്യംചെയ്തെങ്കിലും ആ കേസില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. സുശാന്ത് സിങ് കേസിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 33 പേരെ അറസ്റ്റ് ചെയ്തു. സുശാന്ത് രാജ്പുതിന്‍റെ കേസാകട്ടെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി ശ്രമിച്ചു. ബിജെപി-ശിവസേന പോരായി കേസന്വേഷണം മാറുന്നതാണ് പിന്നീട് കണ്ടത്.

Continue Reading
You may also like...

More in News

Trending

Recent

To Top