Connect with us

ഇത് കേരളമല്ല! തമിഴ്നാട് ജനം കുതിച്ചെത്തി, പൃഥ്വിരാജിനെ കയ്യിൽ കിട്ടിയാൽ! കാര്യങ്ങൾ കൈവിട്ടു; ഒടുവിൽ ആ കടുത്ത തീരുമാനം

News

ഇത് കേരളമല്ല! തമിഴ്നാട് ജനം കുതിച്ചെത്തി, പൃഥ്വിരാജിനെ കയ്യിൽ കിട്ടിയാൽ! കാര്യങ്ങൾ കൈവിട്ടു; ഒടുവിൽ ആ കടുത്ത തീരുമാനം

ഇത് കേരളമല്ല! തമിഴ്നാട് ജനം കുതിച്ചെത്തി, പൃഥ്വിരാജിനെ കയ്യിൽ കിട്ടിയാൽ! കാര്യങ്ങൾ കൈവിട്ടു; ഒടുവിൽ ആ കടുത്ത തീരുമാനം

മുല്ലപ്പെരിയാർ ഡാം പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്‍റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ആളിക്കത്തുന്നു. തിങ്കളാഴ്ച തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകർ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചു. സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്. ആര്‍ ചക്രവര്‍ത്തി പറഞ്ഞു.

പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പറഞ്ഞു. ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും വേൽമുരുകൻ ആവശ്യപ്പെട്ടു.

ഭാവിയിൽ എപ്പോഴെങ്കിലും അപകടാവസ്ഥ സൃഷ്‌ടിക്കാൻ സാധ്യതയുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങൾ കഴിഞ്ഞ ദിവസം രംഗത്തെത്തുകയായിരുന്നു നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ശക്തമായ ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായിട്ടാണ് പൃഥ്വിരാജ് രംഗത്ത് എത്തിയത്. DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു പൃഥ്വിയുടെ അഭിപ്രായപ്രകടനം. വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, പ്രാർഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി. പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ആശങ്കകള്‍ പങ്കുവെയ്ക്കാന്‍ ഞങ്ങള്‍ക്കൊപ്പം അണിചേരുക. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അധികാരികള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നുവെന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 137.60 അടിയാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ള ജലനിരപ്പ്. എന്നാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. അതേസമയം വൃഷ്ടി പ്രദേശത്ത് മഴ തുടര്‍ന്നാല്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാണിച്ചു അതോടൊപ്പം ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്നതോടെ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് കേരളത്തിന് നല്‍കുന്നതാണ്. 140 അടിയില്‍ ആദ്യ മുന്നറിയിപ്പും 141 അടിയില്‍ രണ്ടാമത്തെ മുന്നറിയിപ്പും 142 അടിയില്‍ മൂന്നാമത്തെയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നല്‍കുകയും ചെയ്യും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്തും ഇടുക്കിയിലും പ്രത്യേക യോഗങ്ങള്‍ ഇന്ന് ചേരുന്നുമുണ്ട്. എന്നാൽ മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്

Continue Reading
You may also like...

More in News

Trending

Recent

To Top