Connect with us

ആര്യന്‍ ഖാനെ പുതിയ മനുഷ്യനാക്കി മാറ്റാന്‍ സാധിക്കും; ആര്യനെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണമെന്ന് ഷാരൂഖ് ഖാനോട് താന്‍ പറഞ്ഞിട്ടുണ്ട്; കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ

News

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ പുതിയ മനുഷ്യനാക്കി മാറ്റാന്‍ പിതാവ് ഷാരൂഖ് ഖാന് സാധിക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ആര്യനെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണമെന്ന് ഷാരൂഖ് ഖാനോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്യന്‍ ഖാനെ ജയിലില്‍ ഇടുന്നതിന് പകരം രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം. രാജ്യത്ത് നിരവധി ലഹരിവിമുക്ത കേന്ദ്രങ്ങളുണ്ട്. എല്ലാ ശീലവും മാറിക്കൊള്ളും. ആര്യന് നല്ല ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നവരെ ജയിലില്‍ അയക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികിത്സയില്‍ അയക്കുന്നതിനായി പുതിയ നിയമം ഉണ്ടാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, ആര്യൻഖാൻ കേസിൽ എൻസിബിയ്ക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലിൽ എൻസിബി വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തും. സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന. ആരോപണങ്ങളുടെ പേരിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് സമീർ വാങ്കഡെ മുംബൈ പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി.ആര്യന്‍ ഖാന്‍ നിലവില്‍ മുംബയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. കേസില്‍ ഇതുവരെ ഇരുപതോളം പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്.

More in News

Trending

Recent

To Top