Connect with us

ആര്യന് ശരിക്കും ഈ കേസില്‍ പ്രതീക്ഷയുണ്ട്.. കാരണം പിതാവ് ഷാരൂഖ് ഖാനാണ്! ആര്യന് ജാമ്യം ലഭിച്ച് രക്ഷപ്പെടാനുള്ള സാധ്യത ശക്തമാണ്; എന്നാൽ അര്‍ബാസ് അങ്ങനെയല്ല, അവന് പ്രശ്‌നങ്ങളുണ്ടെന്ന് പിതാവ്

News

ആര്യന് ശരിക്കും ഈ കേസില്‍ പ്രതീക്ഷയുണ്ട്.. കാരണം പിതാവ് ഷാരൂഖ് ഖാനാണ്! ആര്യന് ജാമ്യം ലഭിച്ച് രക്ഷപ്പെടാനുള്ള സാധ്യത ശക്തമാണ്; എന്നാൽ അര്‍ബാസ് അങ്ങനെയല്ല, അവന് പ്രശ്‌നങ്ങളുണ്ടെന്ന് പിതാവ്

ആര്യന് ശരിക്കും ഈ കേസില്‍ പ്രതീക്ഷയുണ്ട്.. കാരണം പിതാവ് ഷാരൂഖ് ഖാനാണ്! ആര്യന് ജാമ്യം ലഭിച്ച് രക്ഷപ്പെടാനുള്ള സാധ്യത ശക്തമാണ്; എന്നാൽ അര്‍ബാസ് അങ്ങനെയല്ല, അവന് പ്രശ്‌നങ്ങളുണ്ടെന്ന് പിതാവ്

മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിലാണ് ബോളിവുഡ് നടൻ ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലാകുന്നത്. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി.കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്

ആര്യനൊപ്പം അറസ്റ് ചെയ്ത അര്‍ബാസ് മെര്‍ച്ചന്റിന് ജയിലില്‍ പാനിക് അറ്റാക്കുകള്‍ ഉണ്ടാവുന്നുണ്ടെന്ന് പിതാവ് അസ്ലം. അമിതമായ ഉത്കണ്ഠയാണ് കേസിനെ തുടര്‍ന്ന് അര്‍ബാസിനുണ്ടായിരിക്കുന്നത്. അത് ആരോഗ്യ നിലയെയും ബാധിക്കുന്നുണ്ടെന്നും അസ്ലം പറഞ്ഞു. രാത്രിയിലോ പകലോ അവന് ജയിലില്‍ ഉറങ്ങാന്‍ സാധിക്കുന്നില്ല. ആര്‍തര്‍ ജയില്‍ റോഡില്‍ അവന് ശരിക്കും ഉറക്കമില്ലാത്ത രാത്രികളാണ് ഉള്ളത്. മകന്റെ അറസ്റ്റിനെ തുടര്‍ന്ന് തന്റെ കുടുംബം വൈകാരികമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. മകന്റെ അറസ്റ്റ് കുടുംബത്തെ ആകെ തളര്‍ത്തിയിരിക്കുകയാണെന്നും അസ്ലം പറയുന്നു. ആര്യന്‍ ഖാന്റെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ തങ്ങളുടെ അവസ്ഥ ദയനീയമാണെന്നും അസ്ലം പറയുന്നു

കോടതിയില്‍ വെച്ചുള്ള ഒരു വാദത്തിനും ഞാന്‍ എന്റെ മകനെ കാണുന്നുണ്ട്. പക്ഷേ എന്റെ ഭാര്യ ഇരുപത് ദിവസത്തിന് ശേഷമാണ് മകനെ കണ്ടത്. അവള്‍ മകനെ ജയിലില്‍ വെച്ച് കണ്ട ശേഷം പൊട്ടിക്കരഞ്ഞ് പോയി. അത് ശരിക്കും ഒരു വൈകാരികമായ നിമിഷമായിരുന്നു. കരഞ്ഞ് കൊണ്ട് സമയം കളയരുതെന്ന് എനിക്ക് ഭാര്യയോട് പറയേണ്ടി വന്നു. വളരെ കുറച്ച് സമയം മാത്രമാണ് അര്‍ബാസുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം ലഭിച്ചിരുന്നത്. അര്‍ബാസ് ഏഴ് പേര്‍ക്കൊപ്പമാണ് ജയിലില്‍ താമസിക്കുന്നത്. ഇവര്‍ ഏതൊക്കെ കേസുകളില്‍ ഉള്ളവരാണെന്ന് പോലുമുള്ള അറിവ് അര്‍ബാസിനില്ല. ഞാന്‍ എവിടെയാണ് എത്തിയതെന്ന് നോക്കൂവെന്നാണ് മകന്‍ പറഞ്ഞു.. പാനിക് അറ്റാക്കുകള്‍ ഉണ്ടാവുന്നതായും മകന്‍ തന്നെ പറഞ്ഞുവെന്നും അസ്ലം പറഞ്ഞു.

അര്‍ബാസിന്റെ പാനിക്ക് അറ്റാക്കിന് കാരണം സുഹൃത്തായ ആര്യനില്‍ നിന്ന് വിട്ട് താമസിക്കുന്നതായിരിക്കും. ആര്യന്‍ വേറെ സെല്ലിലാണ് താമസം. ആര്യന്‍ ഖാനെ പോലൊരു ബാക്ഗ്രൗണ്ട് ഞങ്ങള്‍ക്കില്ല. ഷാരൂഖ് ഖാനെ പോലെ സ്വാധീനമുള്ളയാളല്ല അര്‍ബാസിന്റെ പിതാവെന്നും അസ്ലം പറഞ്ഞു. ജയിലിനുള്ളില്‍ മകനെ കാണുക എന്നത് തന്നെ വേദനിപ്പിക്കുന്നതാണ്. എന്റെ കക്ഷികളെ സാധാരണ നിലയില്‍ ഞാന്‍ കാണുന്നതാണ് ജയില്‍. ആര്യന് ശരിക്കും ഈ കേസില്‍ പ്രതീക്ഷയുണ്ട്. കാരണം പിതാവ് ഷാരൂഖ് ഖാനാണ്. വളരെ പ്രശസ്തനും, അന്താരാഷ്ട്ര തലത്തില്‍ തന്നെ സ്വാധീനമുള്ളയാളുമാണ്. അതുകൊണ്ട് ആര്യന് ജാമ്യം ലഭിച്ച് രക്ഷപ്പെടാനുള്ള സാധ്യത ശക്തമാണെന്നും അസ്ലം പറഞ്ഞു.

ഞങ്ങള്‍ സാധാരണക്കാരാണ്. ആരുമായും വലിയ ബന്ധമൊന്നുമില്ല. അര്‍ബാസ് ശരിക്കും നിര്‍ഭാഗ്യവാനാണ്. തെറ്റായ സ്ഥലത്ത് തെറ്റായ സമയത്ത് എത്തിപ്പെട്ടു എന്നതാണ് അവന്റെ കുറ്റം. ഇത് അവന്റെ വിധിയാണെന്ന് ഞാന്‍ കരുതുന്നു. ഇത്രയൊക്കെയാണെങ്കില്‍ ആര്യനൊപ്പം തന്നെ വിശ്വസ്തനെ പോലെ അര്‍ബാസും നിന്നു. ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് അവരെന്ന് തെളിയിച്ചു. അത്രയും നല്ല സുഹൃത്തുക്കളെയാണ് എന്‍സിബിയും ജയില്‍ അധികൃതരും ചേര്‍ന്ന് പിരിച്ചത്. ആര്യനെ അവര്‍ പ്രത്യേക സെല്ലിലാക്കി. അര്‍ബാസ് മറ്റൊരു സെല്ലിലാണ്. കേസിനെ കുറിച്ച് മാത്രമാണ് മകന് അറിയേണ്ടത്. അവന് ജയിലില്‍ എല്ലാ തടവുപുള്ളികളെ പോലെ ഭക്ഷണം ലഭിക്കുന്നുണ്ടെന്നും അസ്ലം വ്യക്തമാക്കി.

More in News

Trending

Recent

To Top