പുരാവസ്തു -സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോന്സണ് മാവുങ്കലുമായുള്ള ബന്ധത്തെപ്പറ്റി വിശദമായി വെളിപ്പെടുത്തി മോന്സന് വസ്തുക്കള്‍ നല്കിയ സുരേഷ്. കഴിഞ്ഞ ദിവസങ്ങളിൽ 10 തവണയിലധികമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കുമുന്നിൽ സുരേഷ് മൊഴി നൽകിയത്. മോൺസണ് കൊടുത്ത സാധനങ്ങളെ പറ്റി ചോദിച്ചറിയാനാണ് വിളിപ്പിച്ചതെന്നും, അതെവിടുന്ന് കിട്ടി എന്നുമാണ് ചോദിച്ചത് എന്ന് സുരേഷ് പറഞ്ഞു.
വിവാദമായ ടിപ്പുവിന്റെ സിംഹാസനത്തെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു. മോഹന്‍ലാല്‍ ഒഴികെ പല പ്രമുഖരും അതില്‍ ഇരുന്നിട്ടുണ്ട് . ടിപ്പുവിന്റേതാണെങ്കില്‍ അതിലിരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും സുരേഷ് പറഞ്ഞു.
വാക്കിംഗ് സ്റ്റിക്കാണ് മോശയുടെ വടിയാക്കിമാറ്റിയത്. മരത്തിലുണ്ടാക്കിയ ഭംഗിയുള്ള ഉറിയാണ് കൃഷ്ണന് വെണ്ണ കട്ടു തിന്നതാക്കിയത്. മ്യൂസിയം തുടങ്ങുമ്പോള്‍ എല്ലാവര്ക്കും കാണാമല്ലോ എന്ന് കരുതി കൊടുത്തതാണെന്നും സുരേഷ് പറയുന്നു. ’80 വര്‍ഷം പഴക്കമുള്ള എഴുത്തോലയാണ് ഗണപതി എഴുതിയ മഹാഭാരതമാക്കിയത്. സാധാരണ കിട്ടുന്ന റോമന്‍ നാണയത്തെയാണ് വെള്ളിക്കാശാക്കി മാറ്റിയത്.പ്രമുഖരെ ആകര്‍ഷിക്കാന്‍ വേണ്ടിയാകണം ഇങ്ങനെ കള്ളം പറഞ്ഞത്’.സുരേഷ് പറയുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...