News
മകന്‍ ജയില്‍ മോചിതനാകാന്‍ നവരാത്രി ആരംഭിച്ചതു മുതല്‍ ഗൗരി ഖാന്‍ കഠിന വ്രതത്തില്‍…!, ആശ്വാസ വാക്കുകളുമായി സുഹൃത്തുക്കള്‍
മകന്‍ ജയില്‍ മോചിതനാകാന്‍ നവരാത്രി ആരംഭിച്ചതു മുതല്‍ ഗൗരി ഖാന്‍ കഠിന വ്രതത്തില്‍…!, ആശ്വാസ വാക്കുകളുമായി സുഹൃത്തുക്കള്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതോടെ ആശങ്കയിലാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. ഷാരൂഖിന്റെ വസതിയില്‍ ദുഃഖം തളം കെട്ടി നില്‍ക്കുകയാണെന്നും ഇരുവരും മകനെക്കുറിച്ചോര്‍ത്ത് ദുഖിതരാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മകന്‍ ജയില്‍ മോചിതനാവാന്‍ വേണ്ടി ഗൗരി ഖാന്‍ നവരാത്രിയില്‍ വ്രതം അനുഷ്ഠിക്കുകയാണ്. നവരാത്രി ആരംഭിച്ചതു മുതല്‍ ഗൗരി മധുരം പോലും ഉപേക്ഷിച്ചെന്നും നിരന്തര പ്രാര്‍ത്ഥനയിലാണെന്നുമാണ് പുറത്തു വരുന്ന വിവരം. ഇതിനോടകം ഷാരൂഖിനെയും ഗൗരിയെയും ആശ്വസിപ്പിച്ച് കൊണ്ട് നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
പലരും വീട്ടിലേക്ക് വരുന്നുമുണ്ട്. ഇവരുടെ വസതിക്ക് അടുത്ത് തന്നെയാണ് നടന്‍ സല്‍മാന്‍ ഖാനും താമസിക്കുന്നത്. നടനും ഇരുവരെയും ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നുണ്ട്. ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ ഈ മാസം 20ന് വിധി പറയും.മുബൈയിലെ സ്പെഷ്യല്‍ എന്‍ഡിപിഎസ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.
മജിസ്‌ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് പ്രതിഭാഗം സ്‌പെഷ്യല്‍ കോടതിയിയെ സമീപിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് ആര്യന്‍ ഖാനെന്നും ഇയാള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നുമായിരുന്നു ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള എന്‍സിബിയുടെ വാദം.
