ആളുകള്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെങ്കില്‍ അത് തന്റെ കുഴപ്പമല്ല..ട്വീറ്റ് തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്; സിദ്ധാര്‍ഥ്
ആളുകള്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെങ്കില്‍ അത് തന്റെ കുഴപ്പമല്ല..ട്വീറ്റ് തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്; സിദ്ധാര്‍ഥ്
ആളുകള്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെങ്കില്‍ അത് തന്റെ കുഴപ്പമല്ല..ട്വീറ്റ് തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്; സിദ്ധാര്‍ഥ്
നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്ന പശ്ചാത്തലത്തില്‍ നടന് സിദ്ധാര്‍ത്ഥ് പങ്കുവച്ച ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ട്വീറ്റ് സാമന്തക്ക് എതിരെയുള്ള പരോക്ഷ വിമര്‍ശനമാണ് എന്നു തരത്തലുള്ള ചര്‍ച്ചകളാണ് ഉയര്‍ന്ന് വന്നിരുന്നത്.
ഇപ്പോഴിതാ പോസ്റ്റിന്റെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിദ്ധാര്‍ഥ്. ട്വീറ്റ് തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സിദ്ധാര്‍ഥ് പറഞ്ഞു.
ആളുകള്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെങ്കില്‍ അത് തന്റെ കുഴപ്പമല്ലെന്നും സിദ്ധാര്‍ഥ് എന്‍ടിവിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിദ്ധാര്‍ഥിന്റെ വാക്കുകള്‍ ഇങ്ങനെ
‘ഞാന്‍ എന്റെ ജീവിതത്തെക്കറിച്ച് മാത്രമാണ് സംസാരിക്കുന്നത്. യാതൊരു ബന്ധമില്ലാത്ത ഒന്നുമായി ബന്ധപ്പെടുത്തുകയാണെങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്. 12 വര്‍ഷമായി ഞാന്‍ ട്വീറ്റ് ചെയ്യുന്നു. തെരുവ് നായ്ക്കള്‍ എന്റെ വീടിന്റെ മുറ്റത്ത് നിന്ന് കുരക്കുന്നവെന്ന് ഞാന്‍ ട്വീറ്റ് ചെയ്താല്‍ അത് കണ്ട് എന്നെ നായയെന്ന് വിളിച്ചു എന്ന് പറഞ്ഞ് ആരെങ്കിലും വന്നാല്‍ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും. ഞാന്‍ യഥാര്‍ഥ നായയെക്കുറിച്ചാണ് പറഞ്ഞത്.’
വഞ്ചകര്‍ ഒരിക്കലും അഭിവൃത്തി പ്രാപിക്കില്ല എന്നത് സ്കൂള്‍ അധ്യാപകരില്‍ നിന്നും ഞാന്‍ പഠിച്ച ഒരു പാഠമാണ്. എന്താണ് നിങ്ങളുടെത്’ എന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. ട്വീറ്റിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സിദ്ധാര്‍ഥില്‍ നിന്നും ഇത്തരത്തില്‍ ബാലിശമായ ഒരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ പറഞ്ഞത്.
നിരവധി അഭ്യൂഹങ്ങള്‍ക്കിടയില്‍ അടുത്തിടെയാണ് വിവാഹമോചിതരാകുന്ന കാര്യം സാമന്തയും നാഗ ചൈതന്യയും ശരിവച്ചത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...