News
കഞ്ചാവ് കച്ചവട ബിസിനസിണ് തുടക്കം കുറിച്ച് ജസ്റ്റിന്‍ ബീബര്‍..കഞ്ചാവ് എല്ലാവര്‍ക്കും ലഭ്യമാക്കി ദുരുപയോഗം തടയുകയാണ് ലക്ഷ്യം
കഞ്ചാവ് കച്ചവട ബിസിനസിണ് തുടക്കം കുറിച്ച് ജസ്റ്റിന്‍ ബീബര്‍..കഞ്ചാവ് എല്ലാവര്‍ക്കും ലഭ്യമാക്കി ദുരുപയോഗം തടയുകയാണ് ലക്ഷ്യം
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായത്തിന് പിന്നാലെ ഹോളിവുഡില്‍ നിന്ന് മറ്റൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.
പോപ്പ് സെന്‍സേഷണല്‍ ജസ്റ്റിന്‍ ബീബര്‍ പുതിയൊരു ബിസിനസ് ആരംഭിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഞ്ചാവ് കച്ചവടം തന്നെയാണ് ബിസിനസ്. അമേരിക്കന്‍ കമ്പനിയായ പാംസുമായി ചേര്‍ന്നാണ് ബീബര്‍ നവസംരംഭത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുന്നത്. തന്റെ സൂപ്പര്‍ ഹിറ്റ് ഗാനം പീച്ചസ് എന്ന പേരു തന്നെയാണ് കഞ്ചാവ് കച്ചവടത്തിന് ബീബര്‍ നല്‍കിയിരിക്കുന്നത്.
പാംസിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ വളരെയേറെ ആകര്‍ഷിച്ചുവെന്നും, കഞ്ചാവ് എല്ലാവര്‍ക്കും ലഭ്യമാക്കി അതിന്റെ ദുരുപയോഗം തടയുകയാണ് അവര്‍ ചെയ്യുന്നതെന്ന് ബീബര്‍ വെബ്‌സൈറ്റില്‍ കുറിച്ചു.പന്ത്രണ്ട് വയസ് പ്രായമുള്ളപ്പോള്‍ താന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് അടുത്തിടെ ജസ്റ്റിന്‍ ബീബര്‍ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു മുംബൈയിലെ ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുള്‍പ്പെടെ 9 പേര്‍ അറസ്റ്റിലായത്. ആര്യന്‍ ഖാന്റെ ലെന്‍സ് കെയിസിലും കപ്പലിലെ മെഡിസിന്‍ ബോക്സില്‍ നിന്നും കപ്പലിലുണ്ടായിരുന്ന സാനിറ്ററി പാഡുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. എംഡിഎംഎ, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി മരുന്നുകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.