Connect with us

സാമന്തയെ ലിപ്‌ലോക്ക് ചെയ്യാന്‍ കഴിയില്ല, ആ രംഗം ചിത്രീകരിക്കാന്‍ രാം ചരണ്‍ വിസമ്മതിച്ചു; സംവിധായകന്റെ ആവശ്യം വിസമ്മതിക്കാന്‍ കാരണമായി പറഞ്ഞത്!

News

സാമന്തയെ ലിപ്‌ലോക്ക് ചെയ്യാന്‍ കഴിയില്ല, ആ രംഗം ചിത്രീകരിക്കാന്‍ രാം ചരണ്‍ വിസമ്മതിച്ചു; സംവിധായകന്റെ ആവശ്യം വിസമ്മതിക്കാന്‍ കാരണമായി പറഞ്ഞത്!

സാമന്തയെ ലിപ്‌ലോക്ക് ചെയ്യാന്‍ കഴിയില്ല, ആ രംഗം ചിത്രീകരിക്കാന്‍ രാം ചരണ്‍ വിസമ്മതിച്ചു; സംവിധായകന്റെ ആവശ്യം വിസമ്മതിക്കാന്‍ കാരണമായി പറഞ്ഞത്!

തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍ തേജ. ഇപ്പോഴിതാ താരത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകന്‍ സുകുമാര്‍. റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കാന്‍ രാംചരണിന് മടിയാണെന്നാണ് സുകുമാര്‍ പറയുന്നത്. രാംചരണിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം രംഗസ്ഥലം ഒരുക്കിയ സംവിധായകനാണ് സുകുമാര്‍. പിരീഡ് ആക്ഷന്‍ ചിത്രമായ രംഗസ്ഥലം ബോക്‌സോഫീസില്‍ ഇരുന്നൂറ് കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു. സാമന്തയും രാംചരണും അഭിനയിച്ച സിനിമയുടെ ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങളാണ് സംവിധായകന്‍ പങ്കുവയ്ക്കുന്നത്.

സിനിമയ്ക്ക് വേണ്ടി ആദ്യം ഒരുക്കിയ ആദ്യ തിരക്കഥയില്‍ നായികയും നായകനും തമ്മില്‍ ലിപ്ലോക് ചെയ്യുന്ന സീന്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ രാം ചരണ്‍ ആ സീന്‍ ഒഴിവാക്കാന്‍ വേണ്ടി നിര്‍ദേശിക്കുകയായിരുന്നു. ഒഴിവാക്കേണ്ടെന്ന് സംവിധായകനും തീരുമാനിച്ചു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം ഒന്ന് കൂടി സംവിധായകന്‍ ആ രംഗത്തെ കുറിച്ച് രാം ചരണിനോട് സൂചിപ്പിച്ചെങ്കിലും പ്രതീഷിച്ച ഉത്തരം ലഭിച്ചില്ല.

രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനിയ്ക്ക് ഭര്‍ത്താവ് ലിപ്ലോക് രംഗത്തില്‍ അഭിനയിക്കുന്നതിനോട് താല്‍പര്യം ഇല്ലാത്തതായിരുന്നു കാരണം. ഭാര്യയുടെ അതൃപ്തി അറിയാവുന്നത് കൊണ്ട് താരം അതിന് വിസമ്മതിക്കുകയായിരുന്നു. അതോടെ നായികയെ രാംചരണ്‍ ചുംബിക്കേണ്ടതില്ലെന്നും വെറുതേ അടുത്ത് വരെ പോവുന്നത് പോലെ കാണിച്ചാല്‍ മതി.

വിഎഫ്എക്‌സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സീന്‍ ഉണ്ടാക്കാമെന്ന് തീരുമാനിച്ചു. ഇതിന് താരം സമ്മതിച്ചു. ഒടുവില്‍ ഷൂട്ടിംഗ് ആരംഭിച്ച് കഴിഞ്ഞപ്പോള്‍ ടെക്‌നോളജിയുടെ സഹായം ഇല്ലാതെ തന്നെ രാം സാമന്തയെ ചുംബിച്ച് കൊണ്ട് തന്നെ അഭിനയിച്ചു. അത് യഥാര്‍ത്ഥത്തില്‍ ചുംബനമല്ല, കവിളുകളില്‍ വെറുതെ ഒന്ന് തലോടുക മാത്രമാണ് ചെയ്തതെന്ന് സാമന്തയും വ്യക്തമാക്കിയിരുന്നു.

More in News

Trending

Recent

To Top