തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും’; മയക്കുമരുന്ന് കേസില്‍ പേരും ചിത്രങ്ങളും ഉപയോഗിച്ചതിന് എതിരെ സോണിയ അഗര്‍വാള്‍

മയക്കുമരുന്ന് കേസില്‍ തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിനെതിരെ തമിഴ് നടി സോണിയ അഗര്‍വാള്‍. നടിയും മോഡലുമായ സോണിയ അഗര്‍വാളിന്റെ ചിത്രത്തിന് പകരം തന്റെ ചിത്രങ്ങളും വിവരങ്ങളും പല മാധ്യമങ്ങളും വാര്‍ത്തകളില്‍ ഉപയോഗിച്ചതിന് എതിരെയാണ് താരം രംഗത്ത് എത്തിയി രിക്കുന്നത്.
മയക്കുമരുന്ന് കേസില്‍ വാര്‍ത്ത വന്നതിന് പിന്നാലെ വന്ന നിരന്തര ഫോളുകള്‍ മൂലം താനും കുടുംബവും നേരിട്ട മാനസിക സംഘര്‍ഷത്തിനും തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സോണിയ ട്വീറ്റ് ചെയ്തു.
”അപകീര്‍ത്തിപ്പെടുത്തുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയും ഉചിതമായ നിയമ നടപടി സ്വീകരിക്കും, രാവിലെ മുതല്‍ തുടര്‍ച്ചയായ എല്ലാ കോളുകളും സന്ദേശങ്ങളും മൂലമുണ്ടായ മാനസിക വേദനയിലും ഞെട്ടലിലും ഞാനും എന്റെ കുടുംബവും തളര്‍ന്നു” എന്നാണ് സോണിയയുടെ ട്വീറ്റ്.
നലിവില്‍ കേരളത്തില്‍ ഗ്രാന്‍ഡ്മാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സോണിയ. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നു കേസില്‍ നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ കസ്റ്റഡിയിലായത്. സോണിയയുടെ ഫ്ളാറ്റില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും പിടിച്ചെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കന്നഡ നടന് ഭരത്, ഡി.ജെ ചിന്നപ്പ എന്നിവരെയും എന്‍.സി.ബി കസ്റ്റഡിയിലെടുത്തിരുന്നു.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...