Connect with us

ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹമോചിതരാകുന്നു?

News

ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹമോചിതരാകുന്നു?

ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹമോചിതരാകുന്നു?

നടി ശില്‍പ്പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. നീലച്ചിത്ര നിര്‍മ്മാണ കേസിൽ
ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റ് ശില്‍പ്പയ്ക്ക് കനത്ത മാനസികാഘാതം ഉണ്ടാക്കിയെന്നും കുന്ദ്രയില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്താനാണ് നടി ആഗ്രഹിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രാജ് കുന്ദ്രയുടെ നിര്‍മ്മാണ കമ്പനി അഡള്‍ട്ട് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ശില്‍പ്പയ്ക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ നീലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് നടിയ്ക്ക് ധാരണയുണ്ടായില്ല. അതിനാല്‍ തന്ന അറസ്റ്റ് നടിയില്‍ വലിയ ആഘാതമുണ്ടാക്കി. രാജ് കുന്ദ്രയില്‍ നിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ശില്‍പ്പ ആഗ്രഹിക്കുന്നത്.

കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു. അതിനാല്‍ രാജുകുന്ദ്രയില്‍ നിന്ന് വേര്‍പിരിയാനാണ് ശില്‍പ്പയുടെ തീരുമാനം. വിവാഹമോചനത്തിന്റെ പേരില്‍ ജീവനാംശം വാങ്ങാന്‍ ശില്‍പ്പ ആഗ്രഹിക്കുന്നില്ല. റിയാലിറ്റി ഷോയില്‍ നിന്നും മറ്റുമായി നല്ലൊരു തുക ശില്‍പ്പയ്ക്ക് പ്രതിഫലമായി ലഭിക്കുന്നുണ്ട്. മാത്രമല്ല സിനിമയിലും സജീവമാണ്. അതു കൊണ്ട് ഒറ്റയ്‌ക്കൊരു ജീവിതം അവള്‍ക്ക് ബുദ്ധിമുട്ടല്ല എന്ന് ശില്‍പ്പയുടെ സുഹൃത്ത് പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ശില്‍പ്പ ഷെട്ടി ജോലിയില്‍നിന്ന് ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ് താരം. സൂപ്പര്‍ ഡാന്‍സ് 4 എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളാണ് ശില്‍പ്പ. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഷോയിലേക്ക് തിരികെ എത്തുകയും ചെയ്തു.

രണ്ടു വര്‍ഷത്തെ പ്രണയത്തിനുശേഷം 2009ല്‍ ആണ് ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹിതരാകുന്നത്.

More in News

Trending