Connect with us

‘വാരിയംകുന്നനിൽ നിന്നും പൃഥ്വിരാജ് പിന്‍മാറിയോ? സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

News

‘വാരിയംകുന്നനിൽ നിന്നും പൃഥ്വിരാജ് പിന്‍മാറിയോ? സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

‘വാരിയംകുന്നനിൽ നിന്നും പൃഥ്വിരാജ് പിന്‍മാറിയോ? സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച സിനിമയാണ് ‘വാരിയംകുന്നന്‍’. വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് നേരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പൃഥ്വിരാജിനും കുടുംബത്തിനും സംവിധായകനുമെല്ലാം എതിരെ സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു.

ഇപ്പോൾ ഇതാ സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി എന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ”വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി, ഇനിയൊരു വാരിയംകുന്നനും കേരളമണ്ണില്‍ ഉണ്ടാകാന്‍ അനുവദിക്കരുത്” എന്ന അഘോരി ഹിന്ദു ഗ്രൂപ്പിന്റെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പ്രതീഷ് വിശ്വനാഥന്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. ”വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയലും ഇല്ലെങ്കിലും, മലബാര്‍ ജിഹാദിനും വാരിയം കുന്നന്‍ ഉള്‍പ്പടെയുള്ള ഇസ്ലാമിക ജിഹാദികള്‍ക്കും എതിരെ ഉള്ള ബോധവത്കരണം നമ്മള്‍ തുടരണം…. ഇനിയും ഒരു വാരിയം കുന്നനും കേരള മണ്ണില്‍ ഉണ്ടാവാന്‍ അനുവദിക്കരുത്.. അത് ദേശീയ സമാജത്തിന്റെ തീരുമാനമായിരിക്കണം.. അതാണ് വാരിയം കുന്നന്മാര്‍ കൊലപ്പെടുത്തിയവര്‍ക്കുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലി” എന്നാണ് കുറിപ്പ്.

പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെ വാരിയംകുന്നനില്‍ നിന്നും പിന്‍മാറിയതില്‍ ആശംസകള്‍ അറിയിച്ചുള്ള കമന്റുകളും എത്തുന്നുണ്ട്. എന്നാല്‍ പൃഥ്വിരാജോ ആഷിഖ് അബുവോ ഈ പ്രചാരണങ്ങളോട് പ്രതികരിച്ചിട്ടില്ല.

More in News

Trending

Uncategorized