Connect with us

ഹോളിവുഡ് താരം ടോം ക്രൂസിന്റെ കാര്‍ മോഷണം പോയി; താരത്തിന്റെ ബിഎംഡബ്ല്യൂ ആഡംബര കാറാണ് മോഷ്ടിക്കപ്പെട്ടത്

News

ഹോളിവുഡ് താരം ടോം ക്രൂസിന്റെ കാര്‍ മോഷണം പോയി. താരത്തിന്റെ ബിഎംഡബ്ല്യൂ ആഡംബര കാറാണ് മോഷ്ടിക്കപ്പെട്ടത്. ഷൂട്ടിംഗിനായി ഈ കാറിലായിരുന്നു ടോം ക്രൂസിന്റെ യാത്ര. അദ്ദേഹത്തിന്റെ ലഗേജുകളും ചില സാധനങ്ങളും മോഷണം പോയ കാറിനകത്ത് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബര്‍മിങ്ഹാമിലെ ഗ്രാന്‍ഡ് ഹോട്ടലിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്ത സമയത്താണ് മോഷണം നടന്നത്. മിഷന്‍ ഇംപോസിബിള്‍ 7’ സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലാണ് താരം ഇപ്പോഴുള്ളത്.

അധികം വൈകാതെ തന്നെ കാര്‍ കണ്ടെത്തിയെങ്കിലും കാറിനകത്ത് ഉണ്ടായിരുന്ന നടന്റെ സാധനങ്ങളും ലഗേജുകളും നഷ്ടമായി. ഹോളിവുഡില്‍ അതീവ സുരക്ഷയുള്ള താരങ്ങളില്‍ ഒരാളാണ് ടോം ക്രൂസ്. അദ്ദേഹത്തിന്റെ കാര്‍ തന്നെ മോഷണം പോയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയായാണ് സംഭവത്തെ വിലയിരുത്തുന്നത്. ഗ്രാന്‍ഡ് ഹോട്ടലിന്റെ സുരക്ഷാ പിഴവില്‍ നടന്‍ കോപാകുലനായതായും റിപ്പോര്‍ട്ടുകളുണ്ട്. മോഷണം നടക്കുന്ന സമയത്ത് ബര്‍മിങ്ഹാം ഷോപ്പിങ് സെന്ററിലാണ് മിഷന്‍ ഇംപോസിബിളിന്റെ ചിത്രീകരണം നടക്കുന്നത്.

More in News

Trending