Connect with us

ക്യാപ്റ്റന്‍ ഈസ് മിസ്സിംഗ്; കപ്പിത്താനില്ലാത്ത കപ്പലിന്റെ ചിത്രവുമായി ജോയ് മാത്യു; പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍

News

ക്യാപ്റ്റന്‍ ഈസ് മിസ്സിംഗ്; കപ്പിത്താനില്ലാത്ത കപ്പലിന്റെ ചിത്രവുമായി ജോയ് മാത്യു; പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍

ക്യാപ്റ്റന്‍ ഈസ് മിസ്സിംഗ്; കപ്പിത്താനില്ലാത്ത കപ്പലിന്റെ ചിത്രവുമായി ജോയ് മാത്യു; പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍

സംസ്ഥാനത്ത് കോവിഡ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു.

പ്രശസ്ത ജര്‍മന്‍-ഡാനിഷ് ചിത്രകാരന്‍ എമില്‍ നോള്‍ഡെയുടെ പെയിന്റിംഗ് പങ്കുവെച്ചാണ് നടന്റെ പരിഹാസം. കപ്പിത്താനില്ലാത്ത കപ്പലിന്റെ ചിത്രമാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ ഈസ് മിസ്സിംഗ് എന്ന ക്യാപ്ഷനാണ് ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്നത്.

”അങ്കിള്‍ സിനിമയില്‍ വിജയേട്ടനെ വിളിച്ചാല്‍ എല്ലാം ശരിയാവും എന്നു നിങ്ങള്‍ പറഞ്ഞിരുന്നല്ലോ” എന്ന കമന്റിന് ”അത് പണ്ടല്ലേ” എന്ന മറുപടിയും ജോയ് മാത്യു നല്‍കിയിട്ടുണ്ട്.

നിയമസഭയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ പ്രസംഗം പരാമര്‍ശിച്ചാണ് കപ്പിത്താന്‍ എവിടെ എന്ന ചോദ്യം ഉയരുന്നത്. ഈ കപ്പല്‍ മുങ്ങുകയില്ലെന്നും ഇതിനൊരു കപ്പിത്താനുണ്ടെന്നുമാണ് വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെയാണ് മന്ത്രി കപ്പിത്താനെന്ന് വിശേഷിപ്പിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം ശൈലജ ടീച്ചറെ തിരിച്ച് വിളിച്ച് നടന്‍ ഹരീഷ് പേരടി എത്തിയിരുന്നു . കേരളത്തെ രക്ഷിക്കാന്‍ കുറച്ച് ദിവസത്തേക്ക് തിരിച്ച് വരുമോ എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘ടീച്ചര്‍ നിങ്ങള്‍ 3% ത്തിലേക്ക് എത്തിച്ച നമ്മുടെ സ്‌കൂളിന്റെ തോല്‍വി വിണ്ടും 19% ത്തിലേക്ക് എത്തി…മറ്റു സ്‌കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാന്‍ തുടങ്ങി…ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്…നമ്മുടെ സ്‌കൂളിനെ രക്ഷിക്കാന്‍ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ?..എന്ന് സ്‌കൂളിനെ സ്നേഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി.’ – ഹരീഷ് പേരടി കുറിച്ചു

More in News

Trending

Recent

To Top