Connect with us

മമ്മൂട്ടിയ്ക്കും മോഹൻലാലിനും യു.എ.ഇ. ഗോൾഡൻ വിസ!

News

മമ്മൂട്ടിയ്ക്കും മോഹൻലാലിനും യു.എ.ഇ. ഗോൾഡൻ വിസ!

മമ്മൂട്ടിയ്ക്കും മോഹൻലാലിനും യു.എ.ഇ. ഗോൾഡൻ വിസ!

മലയാളത്തിന്റെ മിന്നുംതാര രാജാക്കൻമാരായ മോഹൻലാലിനും മമ്മൂട്ടിക്കും യു.എ.ഇ. ഗോൾഡൻ വിസ. ഗോൾഡൻ വിസയ്ക്ക് 10 വർഷത്തെ കാലാവധിയുണ്ട്. വിവിധ മേഖലകളിൽ കഴിവുതെളിയിക്കുന്ന പ്രതിഭകൾക്ക് യു.എ.ഇ. നൽകുന്ന മികച്ച സമ്മാനമാണിത്. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങൾക്ക് ഗോൾഡൻ വിസ കിട്ടുന്നത് എന്നത് ശ്രദ്ധേയമായ കാര്യം.

ഷാരൂഖ്ഖാൻ, സഞ്ജയ്ദത്ത് എന്നിവർക്ക് ഈ വിസ നേരത്തെ കൊടുത്തിരുന്നു. യു.എ.ഇ. താമസ കുടിയേറ്റ അധികൃതരിൽനിന്ന് മോഹൻലാലും മമ്മൂട്ടിയും ഗോൾഡൻ വിസ ഏറ്റുവാങ്ങുവാൻ തയ്യാറെടുക്കുകയാണ്.

അഭിനയ രംഗത്ത് അമ്പത് വർഷങ്ങൾ പൂർത്തീകരിക്കുകയാണ് മമ്മൂട്ടി.മമ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും 13 ഫിലിംഫെയർ അവാർഡുകളും 11 കേരള ഫിലിം ക്രിറ്റിക്സ് അവാർഡുകളും നേടിയിട്ടുണ്ട്.

ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ ’12 മാൻ’ ആയിരുന്നു മോഹൻലാലിന്റെ സിനിമയായി അവസാനം പ്രഖ്യാപിച്ചത്.

മൂന്ന് ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ. മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്ന സിനിമ ഒക്ടോബർ മാസം റിലീസ് ചെയ്യും.

ദൃശ്യത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന മാസ് ത്രില്ലറാണ് റാം.

More in News

Trending

Recent

To Top