News
സിനിമയിലെ വിവിധ ഭാഗങ്ങള്‍ നീക്കം ചെയ്യണം, എംജിആറിനെ അപകീര്‍ത്തിപ്പെടുത്തുന്നു; സാര്‍പ്പട്ടപരമ്പരൈയ്ക്കെതിരെ പരാതിയുമായി എഐഎഡിഎംകെ
സിനിമയിലെ വിവിധ ഭാഗങ്ങള്‍ നീക്കം ചെയ്യണം, എംജിആറിനെ അപകീര്‍ത്തിപ്പെടുത്തുന്നു; സാര്‍പ്പട്ടപരമ്പരൈയ്ക്കെതിരെ പരാതിയുമായി എഐഎഡിഎംകെ
ആര്യ പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമ സാര്‍പ്പട്ടാപരമ്പരൈയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുമ്പോള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് എഐഎഡിഎംകെ.
സാര്‍പ്പട്ട പരമ്പര എന്ന ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി എംജി രാമചന്ദ്രനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് സംവിധായകന് പാ രഞ്ജിത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ് അണ്ണാ ഡ്രാവിഡ മുന്നേറ്റ കഴകം. സിനിമയിലെ വിവിധ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആരോപിച്ച് നിര്‍മ്മാതാവിനും, പടം റിലീസ് ചെയ്ത ആമസോണ്‍ പ്രൈം വീഡിയോയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക് നീങ്ങുമെന്നാണ് എഐഎഡിഎംകെ നേതാവ് ജയകുമാര്‍ പറയുന്നത്. ചെന്നൈയിലെ ബോക്സിംഗ് സംഘങ്ങളുടെ പകയും, ദ്രാവിഡ രാഷ്ട്രീയവും എല്ലാം അടിയന്തരാവസ്ഥ കാലത്തിന്റെ പാശ്ചത്തലത്തിലാണ് ‘സാര്‍പ്പട്ട പരമ്പര’ എന്ന ചിത്രം പറയുന്നത്.
ഗുസ്തിയുമായി എംജിആര്‍ക്ക് ബന്ധമില്ല എന്ന നിലയിലാണ് ചിത്രം പറയുന്നത്. ഡിഎംകെയെ ഉയര്‍ത്തിക്കാട്ടുന്നു. മദ്യനിരോധനം കൊണ്ടുവന്നയാളാണ് എംജിആര്‍. ഇതില്‍ നിന്നെല്ലാം വിരുദ്ധമായി എംജിആറിനെ ചിത്രീകരിക്കുതയാണ് നോട്ടീസ് ആരോപിക്കുന്നു. ഡിഎംകെയുടെ പ്രചാരണ ചിത്രം എന്ന നിലയിലാണ് സാര്‍പ്പട്ട പരമ്പരയെന്നും എഐഎഡിഎംകെ ആരോപിക്കുന്നു.
കാല എന്ന സിനിമക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രവുമാണ് സാര്‍പ്പട്ടാ പരമ്പരൈ. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലായി ജൂലൈ 22നാണ് സാര്‍പട്ടാ പരമ്പരൈ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. 80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്.
ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്.
