News
ദലിത് സമുദായങ്ങളെ അപമാനിച്ച് വിഡിയോ; നടി മീര മിഥുനെതിരെ കേസ്
ദലിത് സമുദായങ്ങളെ അപമാനിച്ച് വിഡിയോ; നടി മീര മിഥുനെതിരെ കേസ്
നടിയും മോഡലുമായ മീര മിഥുനെതിരെ പൊലീസ് കേസ്. ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എല്‍ടിടിഇ) ഭാരവാഹി വണ്ണിയരശ് നല്കിയ പരാതിയിലാണ് അറസ്റ്റ്. കലാപത്തിന് ആഹ്വാനം ചെയ്യല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഈ മാസം ഏഴിനാണ് മീര മിഥുന് വിവാദ വിഡിയോ പങ്കുവെട്ടത്. ഇതില്‍ ദളിത് സമുദായത്തെ ആക്ഷേപിക്കുന്ന തരത്തിലാണ് മീര സംസാരിച്ചത്. ഒരു സംവിധായകന് തന്റെ ഫോട്ടോ മോഷ്ടിച്ച് സിനിമയുടെ ഫസ്റ്റ് ലുക്കിന് ഉപയോഗിച്ചു എന്നാണ് വിഡിയോയിലൂടെയുള്ള ആരോപണം. ദളിത് സമുദായത്തില്‍പ്പെട്ട എല്ലാവരും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണെന്നും അതുകൊണ്ടാണ് അവര്‍ക്ക് പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് എന്നുമാണ് മീര മിഥുന് പറഞ്ഞത്. ദളിത് വിഭാഗത്തിലുള്ള സംവിധായകരേയും ആളുകളേയും തമിഴ് സിനിമയില്‍ നിന്ന് പുറത്താക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
വിഡിയോ പുറത്തുവന്നതിന് പിന്നാലെ മീര മിഥുന് നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനു മുന്‍പും വിവാദ പ്രസ്താവനയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചുള്ള വ്യക്തിയാണ് മീര.
