News
വിജയുടെ ബീസ്റ്റില്‍ കേന്ദ്ര കഥാപാത്രമാകാന്‍ സെല്‍വരാഘവനും; ആകാംക്ഷയോടെ ആരാധകര്‍
വിജയുടെ ബീസ്റ്റില്‍ കേന്ദ്ര കഥാപാത്രമാകാന്‍ സെല്‍വരാഘവനും; ആകാംക്ഷയോടെ ആരാധകര്‍
ഇളയദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമായ ബീസ്റ്റില്‍ സെല്‍വരാഘവനും പ്രധാന വേഷത്തിലെത്തുന്നു എന്ന് സൂചന. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മലയാള നടന്‍ ഷൈന്‍ ടോം ചിത്രത്തില്‍ ഒരു പ്രധാന കഥാപത്രമാകുന്നുണ്ട്.
ഈ വര്‍ഷം മാര്‍ച്ചിലാണ് ബീസ്റ്റിന്റെ ചിത്രീകരണം ആരംഭിച്ചത്. ഏപ്രിലില്‍ വിജയും നെല്‍സണും ചിത്രീകരണത്തിനായി ജോര്‍ജിയയിലേയ്ക്ക് പോയിരുന്നു. 20 ദിവസമായിരുന്നു ജോര്‍ജിയയിലെ ഷൂട്ടിങ്ങ് നടന്നത്. പിന്നീട് താരങ്ങളും അണിയറ പ്രവര്‍ത്തകരും നാട്ടിലേക്ക് മടങ്ങി.
എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗം കാരണം ഇന്ത്യയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടത്താനായില്ല. അതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത് അനുസരിച്ച് ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാകുമോ എന്നതില്‍ ഉറപ്പില്ല.
ബീസ്റ്റിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഷോട്ട് ഗണ്‍ പിടിച്ച് നില്‍ക്കുന്ന വിജയുടെ ചിത്രമാണ് ഉള്ളത്. ബീസ്റ്റില്‍ വിജയ് പൊലീസാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സണ്‍ പിക്‌ച്ചേഴ്‌സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടൈക്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച മറ്റ് വിജയ് ചിത്രങ്ങള്‍.
